യുവതിയെ തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബലാത്സംഗം ചെയ്തു; ബിജെപി ദേശീയ നേതാവ് അറസ്റ്റില്‍

ഈമാസം 10നാണ് സംഭവം. ബിജെപി അംഗമായ തന്നെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുമ്പോള്‍ ലിഫ്റ്റ് തരാമെന്നു പറഞ്ഞ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി റിസോര്‍ട്ടിലെത്തിച്ചശേഷം മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതെന്നാണ് പരാതി. മുതിര്‍ന്ന നേതാവായതിനാല്‍ സംശയമൊന്നും കൂടാതെ താന്‍ വാഹനത്തില്‍ കയറുകയായിരുന്നു. തുടര്‍ന്ന് റിസോര്‍ട്ടിലെ ലോബിയില്‍ ഇരിക്കുകയായിരുന്ന തന്നെ വിജയ് ജോളി മുറിയിലേക്കു വിളിപ്പിച്ച ശേഷം കുടിക്കാന്‍ തക്കാളി സൂപ്പ് ഏര്‍പ്പാട് ചെയ്‌തെന്നും താനത് കുടിച്ചപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു എന്നും യുവതി പറയുന്നു. പിന്നീടായിരുന്നു ബലാത്സംഗം.

യുവതിയെ തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബലാത്സംഗം ചെയ്തു; ബിജെപി ദേശീയ നേതാവ് അറസ്റ്റില്‍

യുവതിയെ തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അഗം അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ വിജയ് ജോളിയാണ് അറസ്റ്റിലായത്. ഡല്‍ഹി സ്വദേശിയും ബിജെപി അംഗവുമായ യുവതി നല്‍കിയ പരാതിപ്രകാരമാണ് നടപടി.

ഈമാസം 10നാണ് സംഭവം. ബിജെപി അംഗമായ തന്നെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുമ്പോള്‍ ലിഫ്റ്റ് തരാമെന്നു പറഞ്ഞ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി റിസോര്‍ട്ടിലെത്തിച്ചശേഷം മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതെന്നാണ് പരാതി. മുതിര്‍ന്ന നേതാവായതിനാല്‍ സംശയമൊന്നും കൂടാതെ താന്‍ വാഹനത്തില്‍ കയറുകയായിരുന്നു. തുടര്‍ന്ന് റിസോര്‍ട്ടിലെ ലോബിയില്‍ ഇരിക്കുകയായിരുന്ന തന്നെ വിജയ് ജോളി മുറിയിലേക്കു വിളിപ്പിച്ച ശേഷം കുടിക്കാന്‍ തക്കാളി സൂപ്പ് ഏര്‍പ്പാട് ചെയ്‌തെന്നും താനത് കുടിച്ചപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു എന്നും യുവതി പറയുന്നു. പിന്നീടായിരുന്നു ബലാത്സംഗം.

ഈമാസം 21നാണ് യുവതി പരാതി നല്‍കിയത്. ഐപിസി 376 (ബലാത്സംഗം), ഐപിസി 328 (വിഷം നല്‍കി അപകടപ്പെടുത്തല്‍), ഐപിസി 506 (ക്രിമിനല്‍ ഗൂഢാലോചന), 120ബി ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് 56കാരനായ വിജയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, യുവതിയുടെ പരാതിയില്‍ വിജയ് ജോളിയെ അറസ്റ്റ് ചെയ്തതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

[caption id="attachment_84130" align="aligncenter" width="640"] വിജയ് ജോളി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം[/caption]

തനിക്കു മൂന്നുവര്‍ഷമായി വിജയ് ജോളിയെ അറിയാമെന്നു യുവതി പറയുന്നു. ബിജെപി പരിപാടിക്കു ഗുര്‍ഗാവോണിലെ ആപ്പ്കോ ഘര്‍ റിസോര്‍ട്ടിലേക്ക് പോവുമ്പോഴായിരുന്നു ലിഫ്റ്റ് തരാമെന്നു പറഞ്ഞ് തന്നെ ജോളി വാഹനത്തില്‍ കയറ്റിയത്. വിജയ് ജോളിയും അതേ റിസോര്‍ട്ടിലേക്കു പോവുകയായിരുന്നു. തുടര്‍ന്ന് അവിടെത്തി അദ്ദേഹം നല്‍കിയ തക്കാളി സൂപ്പ് കുടിച്ച ശേഷം ബോധരഹിതയായ താന്‍ രണ്ടു മണിക്കൂറിനു ശേഷം ബോധം വരുമ്പോള്‍, നഗ്നയായി റൂമിലെ കട്ടിലില്‍ കിടക്കുകയായിരുന്നുവെന്നു യുവതി പറയുന്നു.

രഹസ്യഭാഗങ്ങളില്‍ കടുത്ത വേദനയായിരുന്നുവെന്നും ബലാത്സംഗം ചെയ്യപ്പെട്ടതായി തിരിച്ചറിഞ്ഞെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അവിടെ നിന്ന് വീട്ടിലെത്തിയ തന്നെ പിന്നീട് ജോളി ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. ദിവസങ്ങള്‍ക്കു ശേഷം ഭര്‍ത്താവിനോടു കാര്യങ്ങള്‍ തുറന്നുപറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും യുവതി പറയുന്നു.

ദില്ലി സാകേത് മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ് വിജയ് ജോളി. നിലവില്‍ ബിജെപി തൃപുര സംസ്ഥാന ഘടകത്തിന്റേയും പ്രവാസി സംഘടനയുടേയും ചുമതലക്കാരനായ വിജയ് ജോളി പ്രവാസി സെല്ലിന്റെ മുന്‍ കണ്‍വീനറുമാണ്.

അതേസമയം, ആരോപണം നിഷേധിച്ച് വിജയ് ജോളി രംഗത്തെത്തി. യുവതി തനിക്കെതിരെ കള്ളക്കേസ് നല്‍കുകയായിരുന്നെന്നും ചികിത്സക്കായി പണം ആവശ്യപ്പെട്ടെത്തിയെ അവര്‍ 15 ലക്ഷം നല്‍കിയില്ലെങ്കില്‍ ബലാത്സംഗത്തിനു കേസ് കൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയതായും ജോളി പറയുന്നു.