കർഷകമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറിയും കുടുംബവും ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മിൽ ചേർന്നു

ബിജെപി-ആർഎസ്എസ് നേതാക്കളായിരുന്ന ഒകെ വാസു, അശോകൻ എന്നിവർ സിപിഐഎമ്മിലേക്ക് എത്തിയതിന് പിന്നാലെ ബിജെപിയിൽ നിന്നും ഉണ്ടായ പ്രവർത്തകരുടെ ഒഴുക്കിന്റെ തുടർച്ചയായാണ് കർഷകമോർച്ച നേതാവും സിപിഐഎമ്മിൽ എത്തിയിരിക്കുന്നത്.

കർഷകമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറിയും കുടുംബവും ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മിൽ ചേർന്നു

കർഷകമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറിയും ബിജെപി നേതാവുമായ എംകെ സുരേന്ദ്രനും കുടുംബവും ബിജെപിയിൽ നിന്നും രാജിവച്ച് സിപിഐഎമ്മിൽ ചേർന്നു. ബിജെപി-ആർഎസ്എസ് നേതാക്കളായിരുന്ന ഒകെ വാസു, അശോകൻ എന്നിവർ സിപിഐഎമ്മിലേക്ക് എത്തിയതിന് പിന്നാലെ ബിജെപിയിൽ നിന്നും ഉണ്ടായ പ്രവർത്തകരുടെ ഒഴുക്കിന്റെ തുടർച്ചയായാണ് കർഷകമോർച്ച നേതാവും സിപിഐഎമ്മിൽ എത്തിയിരിക്കുന്നത്.

കുമ്മനം രാജശേഖരനെ നേതൃസ്ഥാനത്ത് അവരോധിച്ചതോടെ ആർഎസ്എസ്-ബിജെപി നേതാക്കൾക്കുള്ളിൽ രൂപം കൊണ്ട അസംതൃപ്തി കൂടുതൽ ബിജെപി നേതാക്കളെയും പ്രവർത്തകരെയും സിപിഐഎമ്മിലേക്ക് എത്തിക്കുന്നുണ്ട്. ബിജെപിയിൽ നിന്നും വിട്ടുപോരുന്നവരെ സിപിഐഎമ്മിലേക്കെത്തിക്കാൻ പി ജയരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ നേതാക്കൾക്ക് സാധിക്കുന്നുണ്ട്.

സിപിഐഎമ്മിലേക്കെത്തിയ സുരേന്ദ്രൻ, ഭാര്യ ശാരദ, മക്കളായ അശ്വന്ത്, ശിശിര എന്നിവരെ ചാറ്റാരിപ്പറമ്പിൽ വച്ച് നടത്തിയ പൊതുയോഗത്തിൽ പി ജയരാജൻ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. നേരത്തെ ബിജെപി-ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മിൽ എത്തിയ നേതാക്കളായ എ അശോകൻ, സുധീഷ് മിന്നി എന്നിവർ പൊതുയോഗത്തിൽ പങ്കെടുത്തു.

Read More >>