പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ബിഹാറിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജി വെച്ചു

വിവാഹ വാഗ്ദാനം നല്‍കിയാണ് നിഖിലും ബ്രിജേഷും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ബിഹാറിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജി വെച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരോപണവിധേയനായ ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് രാജി വെച്ചു. ബിഹാറിലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബ്രിജേഷ് കുമാറെന്ന ബ്രിജേഷ് പാണ്ഡെയാണ് ലൈംഗികാരോപണത്തെത്തുടര്‍ന്ന് രാജിവെച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാജി. കോണ്‍ഗ്രസ് നേതാവും കൂടിയായ ബിഹാര്‍ മുന്‍ മന്ത്രിയുടെ മകളെയാണ് ഇയാളും മുഖ്യപ്രതി നിഖില്‍ പ്രിയദര്‍ശിനിയും ചേര്‍ന്ന് പീഡിപ്പിച്ചത്.


വിവാഹ വാഗ്ദാനം നല്‍കിയാണ് നിഖിലും ബ്രിജേഷും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. ചൊവ്വാഴ്ച പെണ്‍കുട്ടി തന്നെയാണ് വിവരം ചാനലുകള്‍ വഴി പുറത്തുവിട്ടത്. ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചൗധരിക്ക് ബ്രിജേഷ് രാജിക്കത്ത് അയച്ചതായി പാര്‍ട്ടി വക്താവ് ഹര്‍ക്ക് ഝാ പറഞ്ഞു. 2015 നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടായാളാണ് ബ്രിജേഷ്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ഇയാള്‍ രാജിക്കത്തില്‍ അവകാശപ്പെട്ടു. തന്നെ മറ്റുചിലര്‍ കരുവാക്കുകകയായിരുന്നെന്നും ബ്രിജേഷ് പറഞ്ഞു.