ക്വട്ടേഷനു പിന്നില്‍ ഒരു സ്ത്രീ; സംഭവത്തില്‍ നടനു പങ്കുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നു ആക്രമണത്തിനിരയായ നടി പറഞ്ഞതായി ഭാഗ്യലക്ഷ്മി

ക്വട്ടേഷനാണെങ്കില്‍ താന്‍ കൂടുതല്‍ പണം തരാമെന്നു നടി പറഞ്ഞുവെങ്കിലും പള്‍സര്‍ സുനി ഉപദ്രിവച്ചുവെന്നും ഭാഗ്യലക്ഷ്മിപറയുന്നു. ആരു ക്വട്ടേഷന്‍ നല്‍കിയാലും ഇത്തരത്തില്‍ ഒരാളെ ഉപദ്രിവക്കുമോ എന്നുനടി ചോദിച്ചതായും ഭാഗ്യലക്ഷ്മി പറയുന്നു. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ പ്രമുഖനടനാണെന്നു നടി പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.

ക്വട്ടേഷനു പിന്നില്‍ ഒരു സ്ത്രീ; സംഭവത്തില്‍ നടനു പങ്കുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നു ആക്രമണത്തിനിരയായ നടി പറഞ്ഞതായി ഭാഗ്യലക്ഷ്മി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഒരു സ്ത്രീയാണെന്ന വെളിപ്പെടുത്തിലുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. തനിക്കു ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്നു പ്രധാനപ്രതിയായ പള്‍സര്‍ സുനി പറഞ്ഞതായി ആരകമിക്കപ്പെട്ട നടി തന്നോടു പറഞ്ഞുവെന്നു ഭാഗ്യലക്ഷ്മി പറഞ്ഞു. നടിയുമായി സംസാരിച്ച കാര്യങ്ങള്‍ മീഡിയ വണ്‍ ചാനലിനോടുപങ്കുവയ്ക്കവേയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ക്വട്ടേഷനാണെങ്കില്‍ താന്‍ കൂടുതല്‍ പണം തരാമെന്നു നടി പറഞ്ഞുവെങ്കിലും പള്‍സര്‍ സുനി ഉപദ്രിവച്ചുവെന്നും ഭാഗ്യലക്ഷ്മിപറയുന്നു. ആരു ക്വട്ടേഷന്‍ നല്‍കിയാലും ഇത്തരത്തില്‍ ഒരാളെ ഉപദ്രിവക്കുമോ എന്നുനടി ചോദിച്ചതായും ഭാഗ്യലക്ഷ്മി പറയുന്നു. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ പ്രമുഖനടനാണെന്നു നടി പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.

തന്റെ സിനിമകള്‍ ഇല്ലാതാക്കാന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്ര വലിയ ക്രൂരത നടന്‍ ചെയ്യുമെന്ന് കരുതുന്നില്ലെന്നു നടി പറഞ്ഞതായി ഭാഗ്യലക്ഷ്മി മീഡിയവണ്ണിനോടു പറഞ്ഞു. നടി തന്നോടു വെിളപ്പെടുത്തിയതെല്ലാം ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

Read More >>