പ്രിയങ്ക ഗാന്ധി പാർട്ട് ടൈം രാഷ്ട്രീയക്കാരിയെന്ന് ബിജെപി

ഉത്തർ പ്രദേശിൽ സഹോദരൻ രാഹുൽ ഗാന്ധിയ്ക്കൊപ്പം റായ് ബറേലിയിലെ ഒരു റാലിയിൽ പങ്കെടുത്ത പ്രിയങ്ക ഗാന്ധിയെ ഉന്നം വച്ചാണു ബിജെപിയുടെ തീരുമാനം. രാജ്യത്തിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് അറിവില്ലാത്ത ഒരാൾ പ്രസ്താവനകൾ ഇറക്കുന്നതു അവഗണിക്കാവുന്ന കാര്യമാണെന്നാണു അഭിപ്രായം.

പ്രിയങ്ക ഗാന്ധി പാർട്ട് ടൈം രാഷ്ട്രീയക്കാരിയെന്ന് ബിജെപി

പാർട്ട് ടൈം രാഷ്ട്രീയക്കാരെ അവഗണിക്കുന്നതാണ് നല്ലതെന്ന് ബിജെപി. ഉത്തർ പ്രദേശിൽ സഹോദരൻ രാഹുൽ ഗാന്ധിയ്ക്കൊപ്പം റായ് ബറേലിയിലെ ഒരു റാലിയിൽ പങ്കെടുത്ത പ്രിയങ്ക ഗാന്ധിയെ ഉന്നം വച്ചാണു ബിജെപിയുടെ തീരുമാനം. രാജ്യത്തിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് അറിവില്ലാത്ത ഒരാൾ പ്രസ്താവനകൾ ഇറക്കുന്നതു അവഗണിക്കാവുന്ന കാര്യമാണെന്നാണു അഭിപ്രായം.

നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷമായ വിമർശനമാണു പ്രിയങ്ക അഴിച്ചു വിട്ടത്. മോദിയുടെ നോട്ടു നിരോധനം പാവപ്പെട്ടവരെ കഷ്ടപ്പെടുത്തിയിട്ടേയുള്ളൂ എന്നു പ്രിയങ്ക പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ്സിന്റെ പാർട്ട്  ടൈം രാഷ്ട്രീയക്കാർ നോട്ടു നിരോധനത്തിന്റെ യഥാർഥ ഗുണം മനസ്സിലാക്കാതെ ഉത്തരവാദിത്തമില്ലാതെ പ്രസ്താവനകൾ ഇറക്കുകയാണെന്നു ബിജെപി നേതാവ് എസ് പ്രകാശ് ആരോപിച്ചു. തെരഞ്ഞെടുപ്പിനിടയിൽ വല്ലപ്പോഴും വന്നു എന്തെങ്കിലും പറഞ്ഞിട്ടു പോകുന്ന പ്രിയങ്ക ഒന്നും മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർ പ്രദേശിനു പുറത്തു നിന്നും ഒരു നേതാവിനെ ആവശ്യമില്ലെന്നും അവിടത്തെ ചെറുപ്പക്കാർക്കു സംസ്ഥാനത്തിനെ നയിക്കനാകുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെ പരിഹസിക്കുന്നതായിരുന്നു പ്രിയങ്കയുടെ വാക്കുകൾ. വാഗ്ദാനങ്ങൾ നൽകിയതു കൊണ്ടു മാത്രമാവില്ലെന്നും അതെല്ലാം പാലിച്ചാലേ ബന്ധങ്ങൾ വളരൂയെന്നും പ്രിയങ്ക മോദിയെ ലക്ഷ്യമാക്കി പറഞ്ഞിരുന്നു.