യൂസഫ് പത്താന് ഹോങ്കോങ് ലീഗിലേക്ക് അനുമതി നല്‍കാതെ ബിസിസിഐ

സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിനും കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ മത്സരിക്കാന്‍ ദിനേശ് കാര്‍ത്തിക്കിനും ബിസിസിഐ അനുമതി നിഷേധിച്ചിരുന്നു

യൂസഫ് പത്താന് ഹോങ്കോങ് ലീഗിലേക്ക് അനുമതി നല്‍കാതെ ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന് ഹോങ്കോങ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ബിസിസിഐ നല്‍കിയ അനുമതി പിന്‍വലിച്ചു.

ഹോങ്കാങ് ലീഗില്‍ കളിക്കാന്‍ ബിസിസിഐയും ബറോഡ ക്രിക്കറ്റ് അസോസിയേഷനും അനുമതി നല്‍കിയതായി യൂസഫ് പത്താന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മുന്‍പ് അറിയിച്ചിരുന്നത്. മാര്‍ച്ച് മുതലാണ് ഹോങ്കോങ് ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നത്. ലീഗില്‍ കൗലോണ്‍ കാന്റോണ്‍സിന് വേണ്ടിയായിരുന്നു യൂസഫ് പത്താന്‍ കളിക്കാനിരുന്നത്. വിദേശ ലീഗില്‍ കളിക്കാന്‍ അനുമതി നല്‍കിയ ബിസിസിഐയോടും ബറോഡ ക്രിക്കറ്റ് അസോസിയേഷനോടും സോഷ്യല്‍ മീഡിയയിലൂടെ പത്താന്‍ നന്ദി അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി താരത്തിന് ബിസിസിഐ

എന്നാല്‍ ഇതിന് പിന്നാലെയാണ് ഹോങ്കോങ് ലീഗില്‍ കളിക്കാന്‍ നല്‍കിയ അനുമതി പിന്‍വലിച്ചതായി കാരണം വെളിപ്പെടുത്താതെ ബിസിസിഐ അറിയിച്ചത്.

സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിനും കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ മത്സരിക്കാന്‍ ദിനേശ് കാര്‍ത്തിക്കിനും ബിസിസിഐ അനുമതി നിഷേധിച്ചിരുന്നു