ബി.സി.സി.ഐയില്‍ വിനോദ് റായ് കമ്മിറ്റിയുടെ ഒഴിപ്പിക്കല്‍ നടപടി

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെ തുടര്‍ന്നു ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂര്‍ അധ്യക്ഷനായ ബി.സി.സി.ഐ ഭരണസമിതിയെ സുപ്രീം കോടതി പിരിച്ചു വിട്ടിരുന്നു.

ബി.സി.സി.ഐയില്‍ വിനോദ് റായ് കമ്മിറ്റിയുടെ ഒഴിപ്പിക്കല്‍ നടപടി

അനുരാഗ് ഠാക്കൂര്‍ ബി.സി.സി.ഐ അദ്ധ്യക്ഷനായിരുന്നപ്പോള്‍ നിയമിച്ച ഉദ്യോഗസ്ഥരെ കോടതി നിയമിച്ച ഇടക്കാല ഭരണ സമിതി പുറത്താക്കി. സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് അധ്യക്ഷനായ ഭരണ സമിതിയാണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്.

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെ തുടര്‍ന്നു ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂര്‍ അധ്യക്ഷനായ ബി.സി.സി.ഐ ഭരണസമിതിയെ സുപ്രീം കോടതി പിരിച്ചു വിട്ടിരുന്നു.

തുടര്‍ന്നാണ്‌ വിനോദ് റായ് സമിതിക്ക് കോടതി ചുമതല നല്‍കിയത്. ചരിത്രകാരനും ക്രിക്കറ്റ്​ ​ഗവേഷകനുമായ രാമചന്ദ്രഗുഹ, മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ്​ ടീം നായിക ഡയാന എഡുൽജി, ​​ഐ.ഡി.എഫ്.​സി മാനേജിങ്​ ഡയറക്​ടർ വിക്രം ലിമായ എന്നിവരാണ് മറ്റംഗങ്ങള്‍.

ബി.സി.സി.ഐ മുന്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഓഫീസ് മുറികളും പുതിയ സംഘം സീല്‍ ചെയ്തിട്ടുണ്ട്.