ഷൊര്‍ണ്ണൂരില്‍ അസാധുവാക്കിയ രണ്ടര ലക്ഷത്തിലധികം രൂപയുടെ നോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി

പ്ലാസ്റ്റിക് കവറില്‍ പെതിഞ്ഞ നിലയില്‍ ഇപേക്ഷിക്കപ്പെട്ട നോട്ടുകള്‍ തെരുവ് നായ്ക്കള്‍ കടിച്ചുകീറുന്നതിനിടയിലാണ് നാട്ടുകാര്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നോട്ടുകള്‍ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.

ഷൊര്‍ണ്ണൂരില്‍ അസാധുവാക്കിയ രണ്ടര ലക്ഷത്തിലധികം രൂപയുടെ നോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി

രണ്ടര ലക്ഷത്തിലധികം രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഷൊര്‍ണ്ണൂരില്‍ പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയില്‍ കൂനത്തറയ്ക്കു സമീപമുള്ള വയലിലാണ് പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റേയും നോട്ടുകള്‍ കീറിയ നിലയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയത്.

പ്ലാസ്റ്റിക് കവറില്‍ പെതിഞ്ഞ നിലയില്‍ ഇപേക്ഷിക്കപ്പെട്ട നോട്ടുകള്‍ തെരുവു നായ്ക്കള്‍ കടിച്ചുകീറുന്നതിനിടയിലാണ് നാട്ടുകാര്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നോട്ടുകള്‍ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.മാസങ്ങള്‍ക്കു മുമ്പ് ആര്യന്‍കാവ് മൈതാനിക്കു സമീപത്തു നിന്നും ഒന്നരലക്ഷം രൂപയുടെ നോട്ടുകളും ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നുവെന്നു നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു.