കഷണ്ടിയുള്ളവര്‍ക്ക് കൂടുതല്‍ ബുദ്ധിയും പൗരുഷവുമുണ്ടാകും എന്ന് പഠനങ്ങള്‍

കഷണ്ടിയുള്ള പുരുഷന്‍ ശക്തിയില്‍ മാത്രമല്ല ബുദ്ധിയിലും മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്

കഷണ്ടിയുള്ളവര്‍ക്ക് കൂടുതല്‍ ബുദ്ധിയും പൗരുഷവുമുണ്ടാകും എന്ന് പഠനങ്ങള്‍

"കഷണ്ടിയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ കൂടുതല്‍ പൗരുഷമുള്ളവരായിരിക്കും.." ആല്‍ബര്‍ട്ട് മാനസ് നേതൃത്വം നല്‍കി പെന്‍സല്‍വാനിയ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച വാദങ്ങള്‍ ഉള്ളത്. 2012 മുതല്‍ 59 പേരെ നിരീക്ഷിച്ചാണ് തങ്ങള്‍ ഈ വാദത്തിലെത്തിയത് എന്ന് ആല്‍ബര്‍ട്ട് പറയുന്നു. കഷണ്ടിയുള്ള വ്യക്തികളുടെ പലതരത്തിലുള്ള സ്വഭാവങ്ങള്‍ പഠിക്കുകയായിരുന്നു ലക്ഷ്യം. ഇതിനു പ്രചോദമായത് സ്വന്തം കഷണ്ടിയും.

കഷണ്ടിയുള്ള പുരുഷന്മാര്‍ അവരുടെ ലൈംഗിക ജീവിതത്തില്‍ കൂടുതല്‍ കരുത്തുള്ളവരായിരിക്കുമെന്നും വാദഗതികള്‍ ഉണ്ട്. പുരുഷനിലെ ലൈംഗിക ഹോര്‍മോണ്‍ ടെസ്റ്റോസിറ്റിറോണുമായി മുടി കൊഴിച്ചിന് ബന്ധമുണ്ടെന്ന ചിന്തയിലാണ് ഇങ്ങനെയൊരു വാദം ഉയര്‍ന്നിരിക്കുന്നത്.


"നിങ്ങള്‍ തല മൊട്ടയടിച്ചാല്‍ വിജയമുണ്ടാകും എന്നല്ല പക്ഷെ അവരുടെ പ്രവര്‍ത്തിയില്‍ ഒരു ഊര്‍ജ്ജസ്വലതയുണ്ടാകും"എന്ന് സെത്ത് ഗോഡിവിനെന്ന ടെക്കിയും സാക്ഷ്യപ്പെടുത്തുന്നു.

കഷണ്ടിയുള്ള പുരുഷന്‍ ശക്തിയില്‍ മാത്രമല്ല ബുദ്ധിയിലും മുന്നിലാണെന്നാണ് ലോക പ്രശസ്ത സൈക്കോളജിസ്റ്റ് റൊണാല്‍ഡ‍് ഹെന്‍സ് കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് സാര്‍ലാന്‍റിന്‍റെ മേല്‍നോട്ടത്തില്‍ 20,000 പേരെയാണ് ഇതിനു പഠനവിധേയമാക്കിയത്.

ഏതായാലും ഫാഷന്‍ ട്രെന്‍ഡിനും അപ്പുറം കഷണ്ടി പുരുഷാരോഗ്യത്തിനും ഗുണകരമാകുന്നു എന്ന പഠനം മൊട്ടത്തലയന്മാര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.

(info: business insider)