റിസോര്‍ട്ടിലേക്ക് വെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ചലചിത്രതാരം ബാബുരാജിനു വെട്ടേറ്റു

ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതേച്ചൊല്ലി ഇന്ന് സംഘര്‍ഷമുണ്ടാവുകയും അയല്‍വാസികളിലൊരാള്‍ ബാബുരാജിനെ വെട്ടുകയുമായിരുന്നു.

ചലചിത്രതാരം ബാബുരാജിനു വെട്ടേറ്റു. ഇടുക്കി കല്ലാറിനടുത്ത് കമ്പിവേലിയിലാണ് സംഭവം. ഇന്നുരാവിലെയാണ് ബാബുരാജിന് നാട്ടുകാരില്‍ ഒരാളുടെ വെട്ടേറ്റത്.

ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതേച്ചൊല്ലി ഇന്ന് സംഘര്‍ഷമുണ്ടാവുകയും അയല്‍വാസികളിലൊരാള്‍ ബാബുരാജിനെ വെട്ടുകയുമായിരുന്നു.

നെഞ്ചിനാണ് വെട്ടേറ്റത്. തുടര്‍ന്ന് താരത്തെ അടിമാലി മോര്‍ണിങ് സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊച്ചിയിലേക്കു കൊണ്ടുപോയി.

Read More >>