ഗാന്ധിവധം ആര്‍എസ്എസിനെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്നു ബിജെപി നേതാവ്: ഗോഡ്‌സെയുടെ വെടിയുണ്ടകളില്‍ ഗാന്ധിജിയെ കൊന്നത് കമ്മ്യൂണിസ്റ്റുകള്‍; ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ആ�

മാതൃഭൂമി ദിനപത്രത്തില്‍ 'ഗാന്ധിവധം: ആര്‍എസ്എസിനെതിരെ കമ്യൂണിസ്റ്റ് ഗൂഢാലോചന' എന്ന എഡിറ്റോറിയല്‍ ലേഖനത്തിലാണ് ഗോപാലകൃഷ്ണന്റെ വാദങ്ങള്‍. ഗാന്ധിവധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ്. സംഘത്തിന്റെ വാര്‍ധ വാര്‍ഷിക ക്യാംപില്‍ പങ്കെടുത്ത് മഹാത്മജി പറഞ്ഞത്, ആര്‍എസ്എസ് സാമാജിക സമരതയുടെ സുഗന്ധം പരത്തുന്ന അത്ഭുതകരമായ സംഘടനയെന്നാണെന്നും ബി ഗോപാലകൃഷ്ണന്‍ അവകാശപ്പെടുന്നു.

ഗാന്ധിവധം ആര്‍എസ്എസിനെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്നു ബിജെപി നേതാവ്: ഗോഡ്‌സെയുടെ വെടിയുണ്ടകളില്‍ ഗാന്ധിജിയെ കൊന്നത് കമ്മ്യൂണിസ്റ്റുകള്‍; ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ആ�

ഗാന്ധിവധം ആര്‍എസ്എസിനെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന 'കണ്ടുപിടിത്തവുമായി' ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍. ഗോഡ്‌സെയുടെ വെടിയുണ്ടകളില്‍ ഗാന്ധിജിയെ കൊന്നത് കമ്മ്യൂണിസ്റ്റുകളാണെന്നും കുറച്ചുനാള്‍ കൂടി ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മാതൃഭൂമി ദിനപത്രത്തില്‍ 'ഗാന്ധിവധം: ആര്‍എസ്എസിനെതിരെ കമ്യൂണിസ്റ്റ് ഗൂഢാലോചന' എന്ന എഡിറ്റോറിയല്‍ ലേഖനത്തിലാണ് ഗോപാലകൃഷ്ണന്റെ വാദങ്ങള്‍. ഗാന്ധിവധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ്. സംഘത്തിന്റെ വാര്‍ധ വാര്‍ഷിക ക്യാംപില്‍ പങ്കെടുത്ത് മഹാത്മജി പറഞ്ഞത്, ആര്‍എസ്എസ് സാമാജിക സമരതയുടെ സുഗന്ധം പരത്തുന്ന അത്ഭുതകരമായ സംഘടനയെന്നാണെന്നും ബി ഗോപാലകൃഷ്ണന്‍ അവകാശപ്പെടുന്നു.


വാര്‍ധയിലെ കള്ളദൈവമാണെന്നും ഗാന്ധി ചിന്ത ബൂര്‍ഷ്വാചിന്തയാണെന്നും പരിഹസിച്ച് ഗാന്ധിജിയുടെ രാഷ്ട്രീയാന്ത്യത്തിനു വേഗത കൂട്ടാന്‍ കുതന്ത്രങ്ങള്‍ കമ്മ്യൂണിസ്റ്റുകളുടെ കൈകളാണ് ആദ്യം പരിശോധിക്കേണ്ടത്. പട്ടേലും നെഹ്രുവും തമ്മിലുണ്ടായ ഈര്‍ഷ്യ മുതലാക്കി നെഹ്രുവിലൂടെ സര്‍ക്കാരിന്റെ അധികാരകേന്ദ്രങ്ങളായ ശാസ്ത്ര, സാങ്കേതിക, ചരിത്ര, വിദ്യാഭാസ മേഖലകളില്‍ പിടിമുറുക്കി ആശയപരമായ ബൗദ്ധികവിപ്ലവത്തിന് കമ്മ്യൂണിസ്റ്റുകള്‍ പദ്ധതികളാവിഷ്‌കരിച്ചു. കമ്മ്യൂണിസ്റ്റ് അടവുതന്ത്രത്തിന്റെ നുണപ്രചാരണത്തില്‍ നെഹ്രുവും കോണ്‍ഗ്രസും വീണു എന്നതാണ് യാഥാര്‍ഥ്യം.

ഗാന്ധിവധത്തിനു മുമ്പുള്ള ഒരു കാലഘട്ടത്തിലും നെഹ്രു ആര്‍എസ്എസിനെ എതിര്‍ത്തിരുന്നില്ലെന്നും ആര്‍എസ്എസിനെതിരെ അപവാദം പ്രചരിപ്പിച്ചത് അന്വേഷണ ഏജന്‍സിയോ, നെഹ്രു സര്‍ക്കാരോ അല്ല, കമ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങളായിരുന്നു എന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു. ഗാന്ധിവധത്തില്‍ ഡല്‍ഹിയില്‍ തുഗ്ലക്ക് പൊലീസ് സ്റ്റേഷനില്‍ തയ്യാറാക്കിയ എഫ്‌ഐആറില്‍ ആര്‍എസ്എസിന്റെ പേരുണ്ടായിരുന്നില്ലെന്നും കോടതി മൊഴികളിലും ആര്‍എസ്എസിനെ പരാമര്‍ശിക്കപ്പെട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്നു.ഗാന്ധിവധം നടന്ന അഞ്ചു ദിവസത്തിനു ശേഷമാണ് ആര്‍എസ്എസിനെതിരെ നോട്ടീസ് അയക്കുന്നത്. ജനുവരി 30നും ഫെബ്രുവരി നാലിനുമിടയിലാണ് കമ്മ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങളില്‍ വിചിന്തനം നടത്തി പ്രതി ആര്‍എസ്എസ് ആണെന്ന് പ്രഖ്യാപിച്ചത്. അവസരങ്ങളെ അടവുതന്ത്രങ്ങളാക്കുന്ന സ്റ്റാലിന്റെ കളരിയിലെ അഭ്യാസം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ കമ്യൂണിസ്റ്റ് ബുദ്ധിജീവികളാണ് അതിനു പിന്നിലെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.

ആര്‍എസ്എസിനെ നിരോധിക്കേണ്ട ഒരാവശ്യവുമില്ലെന്ന് പട്ടേല്‍ നെഹ്രുവിനോടു തുറന്നുപറഞ്ഞു. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം ബോധ്യമായിട്ടും ഹിന്ദുത്വപ്രത്യയശാസ്ത്രം തകരണമെന്ന് ആഗ്രഹിക്കുന്ന ബുദ്ധികേന്ദ്രങ്ങള്‍ ഇന്നും ആര്‍എസ്എസിനെതിരെ ഗൂഡാലോചന നടത്തുന്നു. ഗാന്ധിജിയേയും ഗാന്ധിസത്തേയും ഇല്ലാതാക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചവര്‍ കമ്മ്യൂണിസ്റ്റുകളാണ്.

ഗോഡ്സെയുടെ വെടിയുണ്ടകളില്‍ ഗാന്ധിയെ കൊന്നത് കമ്മ്യൂണിസ്റ്റുകളാണ്. അപവാദ പ്രചരണങ്ങളില്‍ വിഭ്രാന്തിയില്ലാതെ വാദിക്കാനും ജയിക്കാനും കളവ് പ്രചരിപ്പിക്കാനും പ്രതിരോധിക്കാനും ശ്രമിക്കാതെ ഗാന്ധിജിയുടെ രാമരാജ്യത്തിനായി ആര്‍എസ്എസ് നിസ്വാര്‍ത്ഥമായ സേവനം തുടരുകയാണെന്നും വാദിച്ചുകൊണ്ടാണ് ബി ഗോപാലകൃഷ്ണന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

അതേസമയം, ഗാന്ധിജിയെ വധിക്കുമെന്ന് ആര്‍എസ്എസ് മേധാവി ഗോള്‍വാള്‍ക്കര്‍ ഭീഷണിപ്പെടുത്തിയതിന്റെ വിവരങ്ങളടങ്ങിയ രഹസ്യരേഖകള്‍ അടുത്തിടെ കാച്ച് ന്യൂസ് പുറത്തുവിട്ടിരുന്നു. വിവിധ സന്ദര്‍ഭങ്ങളില്‍ ഇതിനായി ആര്‍എസ്എസ് നടത്തിയ നീക്കങ്ങളാണ് ഇതില്‍ വ്യക്തമാക്കിയിരുന്നത്. മാത്രമല്ല, ഗോഡ്‌സെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്നു സഹോദരനും ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഒരാളുമായ ഗോപാല്‍ ഗോഡ്‌സെയും വെളിപ്പെടുത്തിയിരുന്നു.

ഗാന്ധിവധത്തിനു ശേഷം ഗോഡ്‌സെയുടെ മൊഴിയില്‍ താന്‍ ആര്‍എസ്എസ് വിട്ടെന്നു പറയുന്നുണ്ട്. ഗാന്ധി വധത്തിനുശേഷം ഗോള്‍വാക്കറും ആര്‍എസ്എസും വലിയ പ്രതിസസന്ധിയിലായിരുന്നതുകൊണ്ടാണ് നാഥുറാം അങ്ങനെ പറഞ്ഞത്. അല്ലാതെ നാഥുറാം ആര്‍എസ്എസ് വിട്ടിരുന്നില്ലെന്നുമായിരുന്നു ഗോപാല്‍ ഗോഡ്‌സെയുടെ വെളിപ്പെടുത്തല്‍ 1994 ജനുവരിയില്‍ ഫ്രണ്ട്ലൈന്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ആര്‍എസ്എസും നാഥുറാം വിനായക് ഗോഡ്‌സെയും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത്.