ശശികലയുടെ മുഖ്യമന്ത്രിസ്ഥാനം; എതിർപ്പുമായി സുബ്രഹ്മണ്യൻ സ്വാമി

അതിരുകവിഞ്ഞ സ്വത്ത് സമ്പാദനവുമായി താൻ സുപ്രീം കോടതിയിൽ കൊടുത്ത കേസിൽ ശശികലയും ഉൾപ്പെട്ടിട്ടുള്ളതിനാൽ അവർ മുഖ്യമന്ത്രിയാകുന്നത് അരോചകമായിരിക്കുമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

ശശികലയുടെ മുഖ്യമന്ത്രിസ്ഥാനം; എതിർപ്പുമായി സുബ്രഹ്മണ്യൻ സ്വാമി

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജൻ തമിഴ്‌നാട് മുഖ്യമന്ത്രി ആകുന്നതു അരോചകമായിരിക്കുമെന്നു ബിജെപി നേതാവും രാജ്യസഭാ എം പിയുമായ സുബ്രഹ്മണ്യൻ സ്വാമി.

“ശശികലയ്ക്കു മുഖ്യമന്ത്രിയാകുന്നതിൽ തടസ്സമൊന്നുമില്ല. പക്ഷേ, അതിന്റെ പ്രായോഗികതയെക്കുറിച്ച് സംശയമുണ്ട്. അതിരു കവിഞ്ഞ സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഞാൻ കൊടുത്ത കേസ് ഉണ്ട്. അവരും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. അവരും ആരോപിക്കപ്പെട്ടവരിൽ ഒരാളാണു. അതുകൊണ്ട്, അവർ മുഖ്യമന്ത്രി ആകുന്നത് അരോചകമായിരിക്കും,” സ്വാമി പറഞ്ഞു.


“അവർ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു മുൻപ് സുപ്രീം കോടതി വിധി വരും. അതുകൊണ്ട് അവർ മുഖ്യമന്ത്രി ആകണമെന്നു ആവശ്യപ്പെടില്ലെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അതു നല്ലതാണു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച ചെന്നൈയിൽ കൂടുന്ന എം എൽ ഏമാരുടെ യോഗത്തിൽ ശശികലയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്ന  പ്രമേയം പാസാക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ആ വാർത്തകൾ അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാക്കൾ നിഷേധിച്ചിരുന്നു. എം എൽ എമാരും സർക്കാരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനുള്ള മീറ്റിംഗ് മാത്രമാണതെന്ന് അവർ പറയുന്നു.