നാസി കാലഘട്ടത്തെ പുകഴ്ത്തിയെന്ന ക്രിമിനല്‍ കുറ്റം; ഹിറ്റ്‌ലറുടെ അപരനെ ഓസ്ട്രിയന്‍ പോലീസ് അറസ്റ്റുചെയ്തു

രാജ്യത്തിന് ഇത് ഒരു തമാശയായി കാണാന്‍ സാധിക്കില്ലെന്നു പോലീസ് വക്താവ് ഡേവിഡ് ഫര്‍നെര്‍ വ്യക്തമാക്കി. താന്‍ ചെയ്യുന്ന കാര്യത്തിന്റെ ഗൗരവം യുവാവിന് അറിയാമായിരുന്നുവെന്നും പോലീസ് വക്താവ് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നാസി ആരാധകരാകുന്നതും നാസിസത്തെ പുകഴ്ത്തുന്നതും ഓ്‌സട്രിയയില്‍ ക്രിമിനല്‍ കുറ്റമാണ്.

നാസി കാലഘട്ടത്തെ പുകഴ്ത്തിയെന്ന ക്രിമിനല്‍ കുറ്റം; ഹിറ്റ്‌ലറുടെ അപരനെ ഓസ്ട്രിയന്‍ പോലീസ് അറസ്റ്റുചെയ്തു

ജര്‍മന്‍ സേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ അപരനെ ഓസ്ട്രിയന്‍ പോലീസ് പിടികൂടി. നാസി കാലഘട്ടത്തെ പ്രകീര്‍ത്തിച്ചെന്ന കുറ്റം ചുമത്തിയാണ് ഹിറ്റലറുടെ മുഖസാദൃശ്യമുള്ള യുവാവിനെ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഓസ്ട്രിയയില്‍ നാസി കാലഘട്ടത്തെ പുകഴ്ത്തി പറയുന്നതു കുറ്റകരമാണ്.

'ഹിറ്റ്‌ലര്‍ മീശ' വച്ചിട്ടുള്ള ഇയാള്‍ 'ഹെറാള്‍ഡ് ഹിറ്റ്‌ലര്‍' എന്നാണ് സ്വയം പരിചയപ്പെടുത്തുന്നതെന്നും പൊലീസ് ദ്യോഗസ്ഥര്‍ പറയുന്നു. ഹിറ്റ്‌ലറോടുള്ള ആരാധന മൂത്ത് ജര്‍മനിയുമായി അതിര്‍ത്തി പങ്കിടുന്ന അപ്പര്‍ ഓസ്ട്രിയ സംസ്ഥാനത്തുള്ള പ്രദേശത്തേക്ക് അടുത്തിടെ ഇയാള്‍ താമസം മാറ്റിയിരുന്നു. അറസ്റ്റിനു ശേഷം നടന്ന പരിശോധനയില്‍ ബ്രോണാവു ആം ഇന്‍ എന്ന സ്ഥലത്തെ ഹിറ്റ്‌ലറുടെ ജന്മഗൃഹത്തിന് മുന്നില്‍ നിന്നെടുത്ത ചിത്രങ്ങളും പൊലീസ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

രാജ്യത്തിന് ഇത് ഒരു തമാശയായി കാണാന്‍ സാധിക്കില്ലെന്നു പോലീസ് വക്താവ് ഡേവിഡ് ഫര്‍നെര്‍ വ്യക്തമാക്കി. താന്‍ ചെയ്യുന്ന കാര്യത്തിന്റെ ഗൗരവം യുവാവിന് അറിയാമായിരുന്നുവെന്നും പോലീസ് വക്താവ് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നാസി ആരാധകരാകുന്നതും നാസിസത്തെ പുകഴ്ത്തുന്നതും ഓ്‌സട്രിയയില്‍ ക്രിമിനല്‍ കുറ്റമാണ്.

ഹിറ്റ്‌ലറുടെ ജന്മരാജ്യം കൂടിയാണ് ഒസ്ട്രിയ. 1889 ഏപ്രില്‍ 20ന് അപ്പര്‍ ഓസ്ട്രിയയിലെ ബ്രോണാവുവിലാണ് ഹിറ്റ്‌ലറുടെ ജനനം. തുടര്‍ന്നു ജര്‍മ്മനിയിലേക്കു പോയ ഹിറ്റലര്‍ ജര്‍മ്മന്‍ സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും പടിപടിയായി ഭരണാധികാരിയായി മാറുകയുമായിരുന്നു.

Read More >>