മേഘാലയയില്‍ ട്രക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു; 50 പേര്‍ക്ക് പരിക്ക്

സമീപത്തെ മൂന്നു ഗ്രാമങ്ങളില്‍ നിന്നും 70ലധികം യാത്രക്കാരുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. കിഴുക്കാംതൂക്കായ കുന്നിന് മുകളില്‍ അപകടമുണ്ടായതിനാല്‍ നിരവധിപ്പേര്‍ക്ക് താഴേയ്ക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. ഒരു പള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കാന്‍ പോയവരാണ് ട്രക്കിലുണ്ടായിരുന്നത്.

മേഘാലയയില്‍ ട്രക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു; 50 പേര്‍ക്ക് പരിക്ക്

മേഘാലയയില്‍ നിയന്ത്രണം വിട്ട ട്രക്ക് കോണ്‍ക്രീറ്റ് ബാരിക്കേഡില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 16 പേര്‍ മരിച്ചു. 50ലധികം പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ഖാസി മലനിരകള്‍ക്കടുത്ത് നാങ്‌സ്പങ്ങില്‍ ഇന്നുരാവിലെ 8.30നാണ് സംഭവം.

സമീപത്തെ മൂന്നു ഗ്രാമങ്ങളില്‍ നിന്നും 70ലധികം യാത്രക്കാരുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. കിഴുക്കാംതൂക്കായ കുന്നിന് മുകളില്‍ അപകടമുണ്ടായതിനാല്‍ നിരവധിപ്പേര്‍ക്ക് താഴേയ്ക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. ഒരു പള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കാന്‍ പോയവരാണ് ട്രക്കിലുണ്ടായിരുന്നത്.

ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി വെസ്റ്റ് ഖാസി ഹില്‍സ് പൊലീസ് സൂപ്രണ്ട് സില്‍വെസ്റ്റര്‍ നൊങ്‌റ്റെങ്ങര്‍ പറഞ്ഞു.  മരിച്ചവരില്‍ ഒരു 13 വയസുകാരനും സ്ത്രീയുമുള്ളതായി അദ്ദേഹം പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ 50ഓളം പേരില്‍ ട്രക്ക് ഡ്രൈവറും ഉള്‍പ്പെടും.  പരിക്കേറ്റവരെ സമീപത്തെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More >>