ലാഹോറില്‍ ചാവേറാക്രമണം; 10 പേര്‍ മരിച്ചു, 40 പേര്‍ക്ക് പരിക്ക്

കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ പോലീസുകാരാണ്

ലാഹോറില്‍ ചാവേറാക്രമണം; 10 പേര്‍ മരിച്ചു, 40 പേര്‍ക്ക് പരിക്ക്

പാക്കിസ്താനിലെ ലാഹോറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പോലീസുകാരുള്‍പ്പെടെ 10 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ പാക്കിസ്താനിലെ പഞ്ചാബ് നിയമസഭയ്ക്ക് സമീപം പ്രകടനം നടത്തിയവര്‍ക്കിടയിലേക്ക് ചാവേര്‍ നുഴഞ്ഞുകയറി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ലാഹോര്‍ ട്രാഫിക് പോലീസ് തലവന്‍ ക്യാപ്റ്റന്‍ മൊബീന്‍ അഹമ്മദ്, സീനിയര്‍ സൂപ്രണ്ട് സഹിദ് ഗൊണ്ടാല്‍ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

40ഓളം പേര്‍ക്ക് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പോലീസുകാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ലാഹോര്‍ പോലീസ് പറഞ്ഞു. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ക്കപ്പുറത്ത് കേള്‍ക്കാമായിരുന്നു.

Read More >>