ആക്രമിച്ചവര്‍ എസ്എഫ്‌ഐയുടെ രണ്ടുരൂപ മെമ്പര്‍ ആണെങ്കില്‍പ്പോലും ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്; സദാചാര ഗുണ്ടായിസത്തിനെതിരെ ആഷിഖ് അബു

'ഔട്ട് സൈഡര്‍' ആയി ക്യാമ്പസില്‍ വരുന്ന മറ്റുവിദ്യാര്‍ത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാര്‍ഷ്ട്യം നിറഞ്ഞ മുന്‍വിധിയോടെ മുദ്രകുത്തി കൂട്ടംചേര്‍ന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളില്‍ പതിവാണെന്നും ആഷിക്അബു ചൂണ്ടിക്കാട്ടുന്നു.

ആക്രമിച്ചവര്‍ എസ്എഫ്‌ഐയുടെ രണ്ടുരൂപ മെമ്പര്‍ ആണെങ്കില്‍പ്പോലും ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്; സദാചാര ഗുണ്ടായിസത്തിനെതിരെ ആഷിഖ് അബു

യൂണിവേഴ്സിറ്റി കോളെജില്‍ വിദ്യാര്‍ത്ഥിനികളെയും ആണ്‍സുഹൃത്തിനേയും ആക്രമിച്ച സദാചാര ഗുണ്ടായിസത്തിനെതിരെ സംവിധായകന്‍ ആഷിഖ് അബു. യൂണിവേഴ്സിറ്റി കോളെജില്‍ നടന്നത് സംഘി ആക്രമണമാണെന്നും അവര്‍ എസ്എഫ്ഐയുടെ രണ്ട് രൂപ മെമ്പര്‍ ആണെങ്കില്‍ പോലും ഇനി അയാളെ നിങ്ങളുടെ കൊടി പിടിപ്പിക്കരുതെന്നും ആഷിഖ് അബു പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക് അബു അക്രമത്തിനെതിരെ രപതികരിച്ചിരിക്കുന്നത്.

'ഔട്ട് സൈഡര്‍' ആയി ക്യാമ്പസില്‍ വരുന്ന മറ്റുവിദ്യാര്‍ത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാര്‍ഷ്ട്യം നിറഞ്ഞ മുന്‍വിധിയോടെ മുദ്രകുത്തി കൂട്ടംചേര്‍ന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളില്‍ പതിവാണെന്നും ആഷിക്അബു ചൂണ്ടിക്കാട്ടുന്നു.
തലസ്ഥാന നഗരിയിലെ യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസില്‍ ഒരുമിച്ച് ഇരുന്നതിനാണു വിദ്യാര്‍ത്ഥിനികളേയും ആണ്‍ സുഹൃത്തിനേയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനികളായ സൂര്യ ഗായത്രിയും ജാനകിയും സുഹൃത്തും തൃശ്ശൂര്‍ സ്വദേശിയുമായ ജിജീഷുമാണ് എസ്എഫ്ഐക്കാരുടെമര്‍ദ്ദനത്തിനിരയായത്.മര്‍ദ്ദനത്തിന് പുറമെ എസ്എഫ്‌ഐക്കാരുടെ വകയായി അസഭ്യവര്‍ഷവുമുണ്ടായതായി ജിജീഷ് പറഞ്ഞു. ക്യാമ്പസില്‍ നടക്കുന്ന നാടകോത്സവം ആസ്വാദിക്കുകയായിരുന്ന ഇവരെ എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ടു തല്ലുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ക്കൊപ്പം യുവാവ് ഇരിക്കുന്നതിനെ ചൊല്ലിയുള്ള വാക്ക്തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നു ജിജീഷും സുഹൃത്തുക്കളും പറഞ്ഞു.

Read More >>