സഖാവ് ഗോവിന്ദ് പാന്‍സാരെ; അസഹിഷ്ണുതയുടെ രക്തസാക്ഷി

മുഖം മൂടി അണിഞ്ഞ ഭീരുക്കള്‍ അദേഹത്തെ 2015 ഫെബ്രുവരി 16 ലെ പുലര്‍കാല സവാരിക്കിക്കിടയില്‍ വെടിവെച്ചു കൊന്നു. കൂടെയുണ്ടായിരുന്ന ഭാര്യ തലനാരിഴയ്ക്ക് രക്ഷപെട്ടു .

സഖാവ് ഗോവിന്ദ് പാന്‍സാരെ; അസഹിഷ്ണുതയുടെ രക്തസാക്ഷി

 പ്രസാദ് കാവുമ്പായി

സി പി ഐ യുടെ മഹാരാഷ്ടയിലെ തലമുതിര്‍ന്ന നേതാവായിരുന്ന പന്‍സാരെ ഹിന്ദുത്വവാദികളുടെ വെടിയേറ്റ് മരിച്ചിട്ട് രണ്ടു വര്‍ഷങ്ങള്‍.

ഒരച്ഛന്റെ വാത്സല്യത്തോടെ ഒരു നേതാവിനോടുള്ള അനുഭവ ജ്ഞാനത്തോടെ കമ്യുണിസ്റ്റുകളെ മുന്നില്‍ നിന്നു നയിച്ച ഒരു വ്യക്തി അതായിരുന്നു ഗോവിന്ദ് പന്‍സാരെ എന്ന മഹാരഷ്ട്രക്കാരന്‍ .

മാര്‍ക്‌സിയന്‍ തത്വങ്ങളെ ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലവുമായി ബന്ധിപ്പിച്ചു കൊണ്ട് ഒരു വേറിട്ട രീതി സ്വീകരിച്ച നേതാവ്. എന്തിനായിരിക്കും ഈ വൃദ്ധന്‍ കൊല്ലപ്പെട്ടിരിക്കുക .


ഉത്തരം അദ്ദേഹത്തിന്റെ വാക്കുകളിലായിരുന്നു. പ്രവൃത്തികളിലായിരുന്നു. ചിലരെ കുറച്ചൊന്നുമല്ല അത് അലട്ടിയിരിക്കുക .

മഹാരാഷ്ട്രയിലെ ഓരോ ജനവും ശിവജിയെ മുച്ചൂടും ആരാധിക്കുന്നവരാണ്. ശിവജിക്ക് ഒരു വീരപരിവേഷം ഉള്ള നാടാണ് മാറാത്ത. ജാതി വ്യത്യാസമില്ലാതെ ആരാധിച്ചിരുന്ന ഒരു മുന്‍ രാജാവിനെ ഹിന്ദു രാജാവാക്കാന്‍ വോട്ട് ബാങ്ക് ശക്തികള്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. അതിലവര്‍ പറഞ്ഞ ന്യായം ശിവജി ഇല്ലായിരുന്നില്ലെങ്കില്‍ മറാത്ത മുസ്ലിം ഭൂരിപക്ഷ പ്രദേശം ആയി മാറുമെന്നായിരുന്നു. ഈ വാദങ്ങളെ പന്‍സാരെ പഠനവിധേയമാക്കി. ചരിത്രത്തെയും സമൂഹിക വ്യവസ്ഥിതികളെയും തൊട്ടറിയാതിരിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റിന് എങ്ങനെ സാധിക്കും?

ഇതിനിടയില്‍ അദ്ദേഹം കോലാപ്പൂര്‍ ടോള്‍ പ്ലാസ സമരത്തിന്റെ മുന്‍നിരയില്‍ എത്തപ്പെട്ടു. അചഞ്ചലമായ അദ്ദേഹത്തിന്റെ നേതൃത്വ പാടവം ജനങ്ങളെ തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ ദബോല്‍ക്കര്‍ നേതൃത്വം നല്‍കിയിരുന്ന പുരോഗമന പ്രസ്ഥാനങ്ങളുടെയും സഹകരണം അദ്ദേഹത്തിനുണ്ടായി. നല്ലൊരു വാഗ്മിയും ഇരുപത്തൊന്നു പുസ്തകങ്ങളുടെ രചയിതാവും ആയിരുന്നു അദ്ദേഹം.

ശിവജിയുടെ ജീവിതത്തെ പഠനവിധേയമാക്കിയതിന്റെ ഭാഗമായി അദ്ദേഹം രചിച്ച പുസ്തകം 'അരായിരുന്നു ശിവജി' പ്രസിദ്ധീകരിച്ചതിനു ശേഷം അദ്ദേഹത്തിനു നിരന്തരം വധഭീഷണികള്‍ വന്നു തുടങ്ങിയിരുന്നു . അദ്ദേഹത്തിനു മുന്നെ കൊല്ലപ്പെട്ട നരേന്ദ്ര ദാബോല്‍ക്കരിന്റെ വിധി താങ്കളെയും പെട്ടെന്ന് തേടിയെത്തും എന്നതായിരുന്നു ഭീഷണികള്‍.

ശിവജി ഒരു മതേതരത്വ പ്രതീകം ആയാണ് പന്‍സാരെ തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയത്. ജനങ്ങള്‍ക്ക് ഉപകാരപരമായ നികുതി കുറച്ചു കൊണ്ടു വരുന്നതടക്കമുള്ള അന്യമതസ്ഥരെ ബഹുമാനിക്കാന്‍ അറിയുന്ന രാജാവായാണ് പന്‍സാരെ കണ്ടെത്തിയത്. യുദ്ധത്തില്‍ കീഴടങ്ങിയ മുസ്ലിം പെണ്‍കുട്ടിയെ തിരിച്ചയച്ചതും മറ്റുമുള്ള കഥകള്‍ അദ്ദേഹം രേഖപെടുത്തി.

ഇടുക്കിയ ചിന്താഗതി വെച്ചു പുലര്‍ത്തുന്ന സനാതന ഹിന്ദുത്വ സംഘടനകളെ തെല്ലൊന്നുമല്ല ഇത് ഉലച്ചത്. 1.4 ലക്ഷം കോപ്പികള്‍ വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്തു വില്‍ക്കപെട്ടു .

മുഖം മൂടി അണിഞ്ഞ ഭീരുക്കള്‍ അദേഹത്തെ 2015 ഫെബ്രുവരി 16 ലെ പുലര്‍കാല സവാരിക്കിക്കിടയില്‍ വെടിവെച്ചു കൊന്നു. കൂടെയുണ്ടായിരുന്ന ഭാര്യ തലനാരിഴയ്ക്ക് രക്ഷപെട്ടു .

പേടിപ്പെടുത്തുന്ന കെട്ടുകഥയെ സര്‍വ സ്‌നേഹത്തിന്റെ കഥയാക്കി മാറ്റിയ പന്‍സാരയെ നിങ്ങള്‍ക്കു വെടിവച്ചു വീഴ്ത്താം പക്ഷെ അദ്ദേഹം ഉയര്‍ത്തിയ 'സ്‌നേഹമാണ് അഖിലലോക സാരം' എന്ന സന്ദേശത്തെ ആര്‍ക്കും തടയാനാകില്ല .

അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന പന്‍സാരെ, ദബോല്‍ക്കര്‍, കല്‍ബുര്‍ഗിമാരുടെ മഷി ഉണങ്ങിയ വാക്കുകള്‍ ഭീരുക്കളുടെ തലച്ചോറുകളെ പ്രകമ്പനം കൊള്ളിക്കുക തന്നെ ചെയ്യും.

കോമ്രേഡ് ഗോവിന്ദ് പന്‍സാരെ അമര്‍ രഹേ, അണ്ണ അമര്‍ രഹേ.

Read More >>