ആറളം ഫാം: ശമ്പളക്കുടിശ്ശിക ഉടൻ നൽകും; തൊഴിലാളികൾ നടത്തിവന്ന ഉപരോധസമരം പിൻവലിച്ചു

ഫാമിന്റെ പ്രതിസന്ധി പരിഹരിക്കാൻ ഒരു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഫാമിലെ കശുവണ്ടി സംഭരണം നടത്തവും എന്ന ധാരണയിൽ കാപെക്സ് 1.60 കോടി രൂപ ഫാമിന് നൽകാമെന്നും ധാരണയായിട്ടുണ്ട്.

ആറളം ഫാം: ശമ്പളക്കുടിശ്ശിക ഉടൻ നൽകും; തൊഴിലാളികൾ നടത്തിവന്ന ഉപരോധസമരം പിൻവലിച്ചു

രണ്ടു മാസമായി ശമ്പളം ലഭിക്കാത്തത്തിനെത്തുടർന്ന് ആറളം ഫാമിൽ ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ നടത്തിവന്ന ഉപരോധസമരം പിൻവലിച്ചു. സംയുക്ത തൊഴിലാളി യൂനോയാണ് നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സാനിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായത്.

രണ്ടുമാസത്തെ ശമ്പളക്കുടിശ്ശിക ഈ മാസം 23നുള്ളിൽ അനുവദിക്കും. ഫാമിന്റെ പ്രതിസന്ധി പരിഹരിക്കാൻ ഒരു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഫാമിലെ കശുവണ്ടി സംഭരണം നടത്തവും എന്ന ധാരണയിൽ കാപെക്സ് 1.60 കോടി രൂപ ഫാമിന് നൽകാമെന്നും ധാരണയായിട്ടുണ്ട്. തൊഴിലാളികൾ ഉയർത്തിയ ദീർഘകാല ആവശ്യങ്ങൾ അതാത് സമയങ്ങളിൽ ചർച്ചചെയ്ത് നടപ്പിലാക്കാനും തീരുമാനിച്ചു.

നേരത്തെ തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്നും സമരം അവസാനിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സംയുക്ത തൊഴിലാളി സംഘടനാ നേതാക്കൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. അടിയന്തിര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടണമെന്നു മുഖ്യമന്ത്രി സംഘടനാ നേതാക്കൾക്ക് ഉറപ്പു കൊടുത്തിരുന്നു.

Story by
Read More >>