സിലിക്കൻ വാലി ട്രംപിനെതിരെ; യുദ്ധം കനക്കുന്നു

മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളിൽ നിന്നുമുള്ളവരെ അമേരിക്കയിലേയ്ക്കു പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നതു ബിസിനസ്സിനെ ബാധിക്കുമെന്നും അമേരിക്കൻ ഭരണഘടനയേയും കുടിയേറ്റനിയമവും ലംഘിക്കുന്നതാണെന്നും അവർ പറയുന്നു.

സിലിക്കൻ വാലി ട്രംപിനെതിരെ; യുദ്ധം കനക്കുന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യാത്രാനിരോധനത്തിനെതിരെ സിലിക്കൻ വാലിയിലെ ഭീമന്മാരും ഒത്തുചേർന്നു. ആപ്പിൾ, ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയ വമ്പന്മാരാണു ഫെഡറൽ അപ്പീൽസ് കോർട്ടിൽ ഫയൽ ചെയ്തതു. രാജ്യത്തിനെ സാമ്പത്തികമായി തകർക്കുന്നതാണു ട്രംപിനെ നിയമം എന്നാണ് കമ്പനികളുടെ വാദം.

മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളിൽ നിന്നുമുള്ളവരെ അമേരിക്കയിലേയ്ക്കു പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നതു  ബിസിനസ്സിനെ ബാധിക്കുമെന്നും അമേരിക്കൻ ഭരണഘടനയേയും കുടിയേറ്റനിയമവും ലംഘിക്കുന്നതാണെന്നും അവർ പറയുന്നു. കമ്പനികൾ ഒന്നിച്ചാണു പരാതി സമർപ്പിച്ചത്.

“അമേരിക്കയിലേയ്ക്കു അവർ കൊണ്ടുവരുന്ന ഊർജ്ജമാണു അമേരിക്കൻ സമ്പത് വ്യവസ്ഥ ലോകത്തിലെ ഏറ്റവും മികച്ചതും ഊർജ്ജിതവുമായ ഒന്നായി നിലനിൽക്കാൻ കാരണം,” ഹർജിയിൽ പറയുന്നു.

ടെക്നോളജി കമ്പനികളുടെ ഈ നീക്കത്തോടെ ട്രംപും സിലിക്കൻ വാലിയിലെ കമ്പനികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയാണെന്നു പറയപ്പെടുന്നു.