നോട്ടു നിരോധനത്തിനെ പ്രശംസിച്ച് ആപ്പിൾ സി ഇ ഒ ടിം കുക്ക്

ദീർഘകാലാടിസ്ഥാനത്തിൽ നോട്ടു നിരോധനം നല്ല നീക്കമാണെന്നും ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചു ആലോചിക്കുന്നുണ്ടെന്നും ടിം കുക്ക് പറഞ്ഞു.

നോട്ടു നിരോധനത്തിനെ പ്രശംസിച്ച് ആപ്പിൾ സി ഇ ഒ ടിം കുക്ക്

കേന്ദ്രസർക്കാരിന്റെ നോട്ടു നിരോധനം ദീർഘകാലാടിസ്ഥാനത്തിൽ നടത്തിയ ‘മഹത്തായ നീക്കം’ ആണെന്നു ആപ്പിൾ സി ഇ ഒ ടിം കുക്ക്. ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള പദ്ധതിയും അദ്ദേഹം സൂചിപ്പിച്ചു.

ആപ്പിളിന്റെ 2017 ആദ്യപാദത്തിലെ വരുമാനം വെളിപ്പെടുത്തുന്ന ചടങ്ങിൽ വച്ചാണു കുക്ക് നോട്ടു നിരോധനത്തിനെ പുകഴ്ത്തി സംസാരിച്ചതു. നോട്ടു നിരോധനം ഉണ്ടായിട്ടും അപ്പിൾ ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ച വച്ചെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം ഉദ്ദേശിച്ച ഫലം നൽകിയിട്ടില്ലെങ്കിലും അതിന്റെ പ്രാധാനം നഷ്ടപ്പെട്ടിട്ടില്ലെന്നും കുക്ക് കൂട്ടിച്ചേർത്തു. ദിർഘകാലാടിസ്ഥാനത്തിൽ ഇതൊരു നല്ല നീക്കമായിത്തീരും. റീട്ടേയിൽ സ്റ്റോറുകൾ ഉൾപ്പടെ നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ഇന്ത്യയിൽ സമയോചിതമായി കൂടുതൽ നിക്ഷേപം നടത്താനുള്ള ഉദ്ദേശ്യമുണ്ട്. ഇന്ത്യ നിക്ഷേപത്തിനു പറ്റിയിടമാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>