എനിക്കു മന്ത്രിപദം വേണ്ട; ശശികല എഴുതിയ പഴയ കത്ത് പുറത്ത്

വർഷങ്ങൾക്കു മുൻപ് ജയലളിതയുടെ പോയസ് ഗാർഡനിൽ നിന്നും പുറത്താക്കിയ ശേഷം ശശികല എഴുതിയ മാപ്പപേക്ഷിച്ചുള്ള കത്താണു പുറത്തു വിട്ടത്.

എനിക്കു മന്ത്രിപദം വേണ്ട; ശശികല എഴുതിയ പഴയ കത്ത് പുറത്ത്

തമിഴ് നാടിന്റെ മുഖ്യമന്ത്രിയാകാൻ കഠിനപ്രയത്നം ചെയ്യുന്ന വി കെ ശശികല ‘രാഷ്ട്രീയപദവിയിൽ ആഗ്രഹമില്ല’ എന്ന് പറഞ്ഞു മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കു എഴുതിയ പഴയ കത്ത് ഒ പനീർശെൽവം പുറത്തു വിട്ടു. വർഷങ്ങൾക്കു മുൻപ് ജയലളിതയുടെ പോയസ് ഗാർഡനിൽ നിന്നും പുറത്താക്കിയ ശേഷം ശശികല എഴുതിയ മാപ്പപേക്ഷിച്ചുള്ള കത്താണു പുറത്തു വിട്ടത്.

കത്തിന്റെ പരിഭാഷ:

എന്റെ ചില ബന്ധുക്കളും സുഹൃത്തുക്കളും ഞാൻ അക്കയോടൊപ്പം (ജയലളിത) ഒരേ വീട്ടിൽ താമസിക്കുന്നതു ഉപയോഗിച്ചു എന്റെ പേരു തെറ്റായ കാര്യങ്ങൾക്കായി ഉപയോഗിച്ചു ശരിയല്ലാത്ത കാര്യങ്ങൾ ചെയ്തതും അതു പാർട്ടിയെ ബാധിച്ചതും അവരുടെ തെറ്റായ നടപടികൾ കാരണം പല കുഴപ്പങ്ങളും ഉണ്ടായതും മുന്നണിയുടെ സൽപ്പേരിനു കളങ്കം ഉണ്ടായെന്നതും അക്കയ്ക്കു എതിരായി ചില ചതികൾ പദ്ധതിയിട്ടതും അറിഞ്ഞപ്പോൾ എനിക്കു വലിയ അതിശയപ്പെട്ടു പോയി. വലിയ വേദന തോന്നി. അതെല്ലാം ഞാനറിയാതെ നടന്നതാണെന്നതാണു സത്യം.


കണ്ടുമുട്ടിയ ദിവസം തൊട്ട് ഇന്നു വരെ ഞാൻ അക്കാ നന്നായിരിക്കണം എന്നു മാത്രമേ ഓരോ നിമിഷവും ആലോചിക്കാറുള്ളൂ എന്നല്ലാതെ ഞാൻ അക്കയ്ക്കു ദ്രോഹം ചെയ്യാൻ വിചാരിച്ചിട്ടില്ല.

എന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നു പറഞ്ഞ് അക്കയ്ക്കു എതിരായ പ്രവർത്തികളിൽ ഏർപ്പെട്ടവർ ചെയ്തതു ക്ഷമിക്കാൻ കഴിയാത്ത ദ്രോഹമാണു.

അക്കയ്ക്കു ദ്രോഹം ചെയ്തവർ ആരായിരുന്നാലും എനിക്കവരെ വേണ്ട.

അങ്ങിനെ അക്കയ്ക്കു ദ്രോഹം ചെയ്തവരുമായുള്ള ബന്ധങ്ങൾ ഞാൻ ഉപേക്ഷിച്ചു കഴിഞ്ഞു.

അക്കയോടു ദ്രോഹം ചെയ്തവർ ആരായിരുന്നാലും, ഇനിമേൽ അവരുമായി എനിക്കു യാതൊരു ബന്ധവും അടുപ്പവും ഇല്ല.

എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തിൽ ഇടപെടണമെന്നോ പാർട്ടിയിൽ വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കണമെന്നോ രാഷ്ട്രീയബന്ധങ്ങൾ വേണമെന്നോ മന്ത്രിപദം വേണമെന്നോ ഭരണത്തിൽ പങ്കെടുക്കണമെന്നോ ഒരു തരി പോലും ആഗ്രഹമില്ല.

പൊതുജീവിതത്തിൽ പങ്കു വേണമെന്ന ആഗ്രഹവും എനിക്കില്ല. അക്കയുടെ വിശ്വസ്തയായ അനിയത്തിയായി ഇരിക്കാനാണു എനിക്കിഷ്ടം.

എന്റെ ജീവിതം എന്നോ തന്നെ അക്കയ്ക്കായി സമർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയും എനിക്കെന്നു ജീവിക്കാതെ അക്കയ്ക്കു എന്നാൽ കഴിയുന്ന വിധം ജോലി ചെയ്തു അക്കയുടെ സഹായി ആയിരിക്കാനാണു എന്റെ ആഗ്രഹം.

ശശികല

Read More >>