മുസ്ലീം രാജ്യങ്ങള്‍ക്കുള്ള പ്രവേശന വിലക്ക്; ട്രംപിന്റെ നടപടി അമേരിക്കയുടെ നന്മ ഉദ്ദേശിച്ചല്ലെന്നു ഐക്യരാഷ്ട്ര സഭ

ഇറാക്ക്, സിറിയ,സുഡാന്‍, ഇറാന്‍, ലിബിയ, സൊമാലിയ, യമന്‍ എന്നീ ഏഴു രാജ്യങ്ങള്‍ക്കാണ് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. ലോകവ്യാപകമായി ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പരസ്യപ്രതികരണവുമായി ഐക്യരാഷ്ട്രസഭാ തലവന്‍ തന്നെ രംഗത്തെത്തിയത്.

മുസ്ലീം രാജ്യങ്ങള്‍ക്കുള്ള പ്രവേശന വിലക്ക്; ട്രംപിന്റെ നടപടി അമേരിക്കയുടെ നന്മ ഉദ്ദേശിച്ചല്ലെന്നു ഐക്യരാഷ്ട്ര സഭ

അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏഴു മുസ്ലീം രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ നടപടിയെ എതിര്‍ത്തു ഐക്യരാഷ്ട്രസഭ. പ്രസ്തുത നടപടി അമേരിക്കയുടെ നന്മ ഉദ്ദേശിച്ചല്ലെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ആഫ്രിക്കന്‍ ഉച്ചകോടിക്കായി എത്യോപ്യയിലെത്തിയ ഗുട്ടെറസ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് നിലപാട് വ്യക്തമാക്കിയത്.

'മുസ്ലീം രാജ്യങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റിന്റെ നടപടി അമേരിക്കയുടെ നന്മയെ ഉദ്ദേശിച്ചല്ല. അമേരിക്കയെന്നല്ല ഒരു രാജ്യവും ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളരുത്. കുടിയേറ്റ നിരോധനം സംബന്ധിച്ച അമേരിക്കന്‍ തീരുമാനം പുനപരിശോധിക്കണം'- ഗുട്ടെറസ് പറഞ്ഞു.