ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയ റോഡില്‍ സാമൂഹിക വിരുദ്ധര്‍ കോഴി മാലിന്യം തള്ളി

സ്ഥിരമായി മാലിന്യം തള്ളുന്ന പ്രദേശമായ ഇവിടെ ഞായറാഴ്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം നാലുവരെയായിരുന്നു യുവാക്കളുടെ ശുചീകരണ പ്രവര്‍ത്തനം. പിറ്റേന്നു രാവിലെ വന്നുനോക്കുമ്പോഴാണ് കോഴി മാലിന്യം കാണുന്നത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയ റോഡില്‍ സാമൂഹിക വിരുദ്ധര്‍ കോഴി മാലിന്യം തള്ളി

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയ റോഡില്‍ കോഴി അവശിഷ്ടങ്ങള്‍ തള്ളി സാമൂഹിക വിരുദ്ധര്‍. ആലപ്പുഴ പാതിരപ്പള്ളിയിലാണ് സംഭവം. മുപ്പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പകല്‍ മുഴുവന്‍നിന്നു വൃത്തിയാക്കിയ പാതിരപ്പള്ളി വില്ലേജ് ലെവല്‍ ക്രോസ്- ഉദയ ലെവല്‍ ക്രോസ് (ചിന്നമ്മക്കവല) റോഡിലാണ് പിറ്റേന്നു രാവിലെ കോഴി അവശിഷ്ടങ്ങള്‍ തള്ളിയ നിലയില്‍ കണ്ടത്. ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരം വരുന്ന റോഡാണിത്.

സ്ഥിരമായി മാലിന്യം തള്ളുന്ന പ്രദേശമായ ഇവിടെ ഞായറാഴ്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം നാലുവരെയായിരുന്നു യുവാക്കളുടെ ശുചീകരണ പ്രവര്‍ത്തനം. പിറ്റേന്നു രാവിലെ വന്നുനോക്കുമ്പോഴാണ് കോഴി മാലിന്യം കാണുന്നത്. എന്നാല്‍ ആരാണ് ഇത് ഇട്ടതെന്നു അറിയില്ലെന്നും സമീപത്തു സ്ഥാപിച്ചിരുന്ന സിസി ടിവി തകരാറിലാണെന്നും നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.യുവാക്കളിലെ നന്മയെ പിന്നോട്ടു വലിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നാണ് ആരോപണം. അതേസമയം, സംഭവത്തിനെതിരെ പ്രതിഷേധവുമായി യുവാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Read More >>