മൃഗക്കൊഴുപ്പ് അടങ്ങിയ അഞ്ച് പൗണ്ട് നോട്ട്; ആശങ്കയിൽ യുകെയിലെ ഹിന്ദു സംഘടനകൾ

യുകെയിലെ പ്രമുഖ ഹിന്ദു കുടനിർമ്മാതാക്കൾ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചപ്പോൾ പുതിയ അഞ്ച് പൗണ്ട് നോട്ടുകളിലെ മൃഗക്കൊഴുപ്പ് ഉപയോഗം ഗൗരവമായി കണക്കാക്കുന്നെന്നും 20 പൗണ്ടിന്റെ പുതിയ നോട്ടുകൾ അന്വേഷണങ്ങൾക്കു ശേഷം മാത്രമേ പുറത്തിറക്കുകയുള്ളൂ എന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.

മൃഗക്കൊഴുപ്പ് അടങ്ങിയ അഞ്ച് പൗണ്ട് നോട്ട്; ആശങ്കയിൽ യുകെയിലെ ഹിന്ദു സംഘടനകൾ

അഞ്ച് പൗണ്ടിന്റെ പുതിയ നോട്ടിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സമ്മതിച്ചതോടെ ഇംഗ്ലണ്ടിലെ ഹിന്ദു സംഘടനകളും എതിർപ്പുമായി രംഗത്തെത്തി. നേരത്തേ വെഗൻ ആഹാരരീതി പിന്തുടരുന്നവർ പരാതി നൽകിയിരുന്നു.

യുകെയിലെ പ്രമുഖ ഹിന്ദു കുടനിർമ്മാതാക്കൾ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചപ്പോൾ പുതിയ അഞ്ച് പൗണ്ട് നോട്ടുകളിലെ മൃഗക്കൊഴുപ്പ് ഉപയോഗം ഗൗരവമായി കണക്കാക്കുന്നെന്നും 20 പൗണ്ടിന്റെ പുതിയ നോട്ടുകൾ അന്വേഷണങ്ങൾക്കു ശേഷം മാത്രമേ പുറത്തിറക്കുകയുള്ളൂ എന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.

യുകെയിലെ ഹിന്ദു കൗൺസിൽ സെൻട്രൽ ബാങ്കിലെ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു. തങ്ങൾ പശുവിനെ ആരാധിക്കുന്നവരാണെന്നും ബീഫിൽ നിന്നുമുള്ള കൊഴുപ്പ് ഉപയോഗിച്ചത് തങ്ങളുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും അവർ ബാങ്കിനെ അറിയിച്ചു.

അതേസമയം, പൊളിമർ നോട്ടുകൾ പിൻവലിക്കാൻ ഉദ്ദേശ്യമില്ലെന്നും അതേപോലെ നിർമ്മിച്ചിട്ടുള്ള 10 പൗണ്ട് നോട്ടുകളും വിപണിയിൽ തുടരുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. എന്തായാലും ഹിന്ദുക്കളുടെ പ്രശ്നം ഗൗരവത്തോടെ കാണുന്നുണ്ടെന്നും അവർ അറിയിച്ചു.

നവംബർ 2016 ലാണു പുതിയ നോട്ടുകളിൽ മൃഗക്കൊഴുപ്പിന്റെ അംശം അടങ്ങിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ട്വിറ്ററിലൂടെ സമ്മതിച്ചത്.

Read More >>