സ്ത്രീകളെ കാറുകളോട് ഉപമിച്ച് ആന്ധ്രാപ്രദേശ് സ്പീക്കര്‍; വീട്ടില്‍നിന്നും റോഡിലിറങ്ങിയാല്‍ തട്ടലും മുട്ടലും പീഡനവുമൊക്കെ ഉണ്ടാകും

സ്ത്രീകളെ വീട്ടില്‍ നിന്നിറക്കിയില്ലെങ്കില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും കോഡ്‌ല ശിവപ്രസാദ് റാവു പറഞ്ഞു. കാറുകള്‍ റോഡിലിറക്കിയാല്‍ അപകടമുണ്ടാകുമെന്നുറപ്പാണ്. 50 കിലോമീറ്റര്‍ വേഗതയിലാണെങ്കില്‍ ചെറിയ അപകടവും 100 കിലോമീറ്റര്‍ വേഗതയിലാണെങ്കില്‍ വലിയ അപകടവും ഉണ്ടായേക്കാം. എന്നാല്‍ ഓടിക്കാതെ വീട്ടില്‍ പാര്‍ക്ക് ചെയ്തിട്ടാല്‍ അപകടമൊന്നും സംഭവിക്കില്ലെന്നും അതുപോലെയാണ് സ്ത്രീകളുടെ കാര്യമെന്നുമാണ് സ്പീക്കറുടെ കണ്ടുപിടിത്തം.

സ്ത്രീകളെ കാറുകളോട് ഉപമിച്ച് ആന്ധ്രാപ്രദേശ് സ്പീക്കര്‍; വീട്ടില്‍നിന്നും റോഡിലിറങ്ങിയാല്‍ തട്ടലും മുട്ടലും പീഡനവുമൊക്കെ ഉണ്ടാകും

സ്ത്രീകളെ കാറുകളോട് ഉപമിച്ച് ആന്ധ്രാപ്രദേശ് സ്പീക്കര്‍. കാറുകള്‍ റോഡിലിറക്കി ഓടിക്കുമ്പോള്‍ തട്ടുകയും മുട്ടുകയും അപകടം സംഭവിക്കുകയും ചെയ്യുന്നതുപോലെ സ്ത്രീകള്‍ റോഡിലിറങ്ങിയാലും അത്തരത്തില്‍ സംഭവിക്കുമെന്നാണ് സ്പീക്കര്‍ കോഡ്‌ല ശിവപ്രസാദ് റാവുവിന്റെ വാദം.

സ്ത്രീകളെ വീട്ടില്‍ നിന്നിറക്കിയില്ലെങ്കില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും കോഡ്‌ല ശിവപ്രസാദ് റാവു പറഞ്ഞു. കാറുകള്‍ റോഡിലിറക്കിയാല്‍ അപകടമുണ്ടാകുമെന്നുറപ്പാണ്. 50 കിലോമീറ്റര്‍ വേഗതയിലാണെങ്കില്‍ ചെറിയ അപകടവും 100 കിലോമീറ്റര്‍ വേഗതയിലാണെങ്കില്‍ വലിയ അപകടവും ഉണ്ടായേക്കാം. എന്നാല്‍ ഓടിക്കാതെ വീട്ടില്‍ പാര്‍ക്ക് ചെയ്തിട്ടാല്‍ അപകടമൊന്നും സംഭവിക്കില്ലെന്നും അതുപോലെയാണ് സ്ത്രീകളുടെ കാര്യമെന്നുമാണ് സ്പീക്കറുടെ കണ്ടുപിടിത്തം.


പണ്ടുകാലത്ത് സ്ത്രീകള്‍ വെറും വീട്ടമ്മമാര്‍ മാത്രമായിരുന്നപ്പോള്‍ അവര്‍ എല്ലാ തരത്തിലുമുള്ള അക്രമങ്ങളില്‍ നിന്നും സുരക്ഷിതരായിരുന്നു.
ഇന്ന് അവര്‍ പഠിക്കാന്‍ പോവുന്നു. ജോലിയും ബിസിനസ്സും ചെയ്യുന്നു. സമൂഹവുമായി അവര്‍ കൂടുതല്‍ ഇഴകിച്ചേര്‍ന്നിരിക്കുന്നു. അപ്പോള്‍ അവര്‍ പീഡനത്തിനും തട്ടിക്കൊണ്ടുപോകലിനുമെല്ലാം കൂടുതല്‍ ഇരയാക്കപ്പെടും.

സംസ്ഥാനത്ത് ദേശീയ വനിതാ പാര്‍ലമെന്റ് നടത്തുന്നത് സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് തെലുങ്കു ദേശം പാര്‍ട്ടി എംഎല്‍എയായ കോഡ്ല ശിവപ്രസാദ് റാവുവിന്റെ പരാമര്‍ശങ്ങള്‍.

അതേസമയം, പ്രസ്താവന വിവാദമായതോടെ ന്യായീകരണവുമായി സ്പീക്കര്‍ രംഗത്തെത്തി. സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെങ്കില്‍ വീട്ടില്‍തന്നെ ഇരിക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും പഠിക്കാനും ജോലിക്കുമൊക്കെ പോകുമ്പോള്‍ സുരക്ഷിതരായിരിക്കണമെന്നാണ് പറഞ്ഞതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

Read More >>