എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചെന്നു പരാതി; ശശികലയ്ക്കും പളനി സാമിക്കുമെതിരെ കേസ്

പനീര്‍ശെല്‍വം പക്ഷക്കാരനായ മധുര സൗത്ത് എംഎല്‍എ എസ് എസ് ശരവണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂവത്തൂര്‍ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. കൂവത്തൂരിലെ റിസോര്‍ട്ടിലാണ് ശശികല എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് റിസോര്‍ട്ടില്‍ പൊലീസ് പരിശോധന നടത്തി.

എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചെന്നു പരാതി; ശശികലയ്ക്കും പളനി സാമിക്കുമെതിരെ കേസ്

തമിഴ്‌നാട് ചിന്നമ്മ ശശികലയ്ക്ക് തിരിച്ചടികള്‍ തുടരുന്നു. എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു എന്ന പരാതിയില്‍ ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ശശികലയ്‌ക്കൊപ്പം അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പനീര്‍ശെല്‍വം പക്ഷക്കാരനായ മധുര സൗത്ത് എംഎല്‍എ എസ് എസ് ശരവണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂവത്തൂര്‍ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. കൂവത്തൂരിലെ റിസോര്‍ട്ടിലാണ് ശശികല എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് റിസോര്‍ട്ടില്‍ പൊലീസ് പരിശോധന നടത്തി.

പിന്തുണ ബോധ്യപ്പെടുത്താനായി ശശികല എംഎല്‍എമാരെ ഒന്നാകെ ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍പ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ രക്ഷപെട്ട് പനീര്‍ശെല്‍വത്തിന്റെ പാളയത്തില്‍ എത്തിയിരുന്നു. ഇതില്‍ ഒരാളാണ് ശരവണന്‍. 131 പേരില്‍ ഇദ്ദേഹം ഉള്‍പ്പെടെ ഏഴുപേരാണ് മറുപക്ഷത്തേക്കു കൂറുമാറിയത്.

അതേസമയം, റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ മിക്കവര്‍ക്കും ശശികലയില്‍ നിന്നും മാനസികവും ശാരിരികവുമായ പീഡനം ഏല്‍ക്കേണ്ടിവരികയാണെന്ന് ശരവണന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ, കൂവത്തൂരില്‍ എംഎല്‍എമാര്‍ക്കു കാവല്‍ നിന്ന 40 പേരെ അറസ്റ്റ് ചെയതതായും റിപ്പോര്‍ട്ടുണ്ട്.