കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങുന്ന ട്രംപിന്റെ കുടുംബം മുമ്പ് ജര്‍മ്മനിയുടെ നാടുകടത്തലിനു വിധേയരായവരെന്നു രേഖകള്‍

തന്നെ നാടു കടത്തരുതെന്നു ബവേറിയയിലെ രാജകുമാരനോടു ഫ്രഡറിക് കേണപേക്ഷിച്ചതായി ബൈല്‍ഡ് എന്ന ജര്‍മ്മന്‍ പത്രം പറയുന്നു. പക്ഷേ 1905 ല്‍ ട്രംപ് കുടുംബത്തിനെ ജര്‍മ്മനി നാടു കടത്തുക തന്നെ ചെയ്തു.

കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങുന്ന ട്രംപിന്റെ കുടുംബം മുമ്പ് ജര്‍മ്മനിയുടെ നാടുകടത്തലിനു വിധേയരായവരെന്നു രേഖകള്‍

അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റക്കാരെ നാടു കടത്താനും ചില രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കു അമേരിക്കയിലേയ്ക്കു പ്രവേശനം നിഷേധിക്കാനും തിടുക്കം കൂട്ടുമ്പോള്‍ അദ്ദേഹത്തിന്‌റെ മുത്തച്ഛന്‍ തന്നെ നാടു കടത്തരുതെന്നു പ്രിന്‍സ് ഓഫ് ബവേറിയയോടു അപേക്ഷിക്കുന്ന കത്ത് പ്രചരിക്കുന്നു.

ഡൊണാള്‍ഡ് ട്രംപിൻ്റെ മുത്തച്ഛന്‍ ഫ്രഡറിക് ട്രംപ് ജനിച്ചതു ജര്‍മ്മനിയിലെ കാള്‍സ്റ്റാഡില്‍ ഒരു ബവേറിയന്‍ പട്ടണത്തിലായിരുന്നു. അദ്ദേഹം അമേരിക്കയിലേയ്ക്കു കുടിയേറിയ ശേഷം റസ്‌റ്റോറന്‌റു കളും ബോര്‍ഡിംഗ് ഹൗസുകളും എല്ലാമായി ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്തി. 1901 ല്‍ ഫ്രഡറിക് തൻ്റെ ഭാര്യയോടൊപ്പം ജര്‍മ്മനിയിലേയ്ക്കു തിരിച്ചു പോകാന്‍ ഒരുങ്ങി.

[caption id="attachment_78228" align="alignleft" width="1037"] ഫ്രഡറിക് ട്രംപിൻ്റെ കത്ത്‌[/caption]

പക്ഷേ, അദ്ദേഹം അമേരിക്കയിലേയ്ക്കു കുടിയേറുന്നതിനു മുമ്പ് ജര്‍മ്മനിയില്‍ സൈനികസേവനം അനുഷ്ഠിച്ചിട്ടില്ലെന്നു ജര്‍മ്മന്‍ അധികൃതര്‍ കണ്ടെത്തി. തൻ്റെ ജര്‍മ്മന്‍ പൗരത്വം നഷ്ടപ്പെടാന്‍ അതു മതിയായിരുന്നു ഫ്രഡറിക്കിനു.

'അമേരിക്കന്‍ പൗരനും ഇപ്പോള്‍ കാള്‍സ്റ്റാഡില്‍ താമസിക്കുന്നവനുമായ ഫ്രഡറിക് ബവേറിയ സംസ്ഥാനം വിട്ടു പോകുകയോ നാടുകടത്തപ്പെടുകയോ വേണം,' എന്നായിരുന്നു നോട്ടീസ്.

തന്നെ നാടു കടത്തരുതെന്നു ബവേറിയയിലെ രാജകുമാരനോടു ഫ്രഡറിക് കേണപേക്ഷിച്ചതായി ബൈല്‍ഡ് എന്ന ജര്‍മ്മന്‍ പത്രം പറയുന്നു. പക്ഷേ 1905 ല്‍ ട്രംപ് കുടുംബത്തിനെ ജര്‍മ്മനി നാടു കടത്തുക തന്നെ ചെയ്തു.

ആ ട്രംപിൻ്റെ പേരക്കുട്ടിയാണു ഇപ്പോള്‍ കുടിയേറ്റക്കാരെ നാടു കടത്താന്‍ പോരു വിളിക്കുന്നതെന്നു ചരിത്രത്തിൻ്റെ തമാശ.

Read More >>