ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കെതിരായ കേസ് തുടരാം എന്ന് അമേരിക്കന്‍ കോടതിയുടെ വിധി

അമേരിക്കയിലെ വലിയ മിഷനറി സംഘടനകളിലൊന്നായ ഗോസ്പല്‍ ഫോര്‍ ഏഷ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിരിച്ചെടുത്ത നൂറുകണക്കിന് മില്യന്‍ ഡോളര്‍ ലാഭകരമായ കച്ചവടത്തിനും ആഡംബര ആസ്ഥാന നിര്‍മാണത്തിനും വിനിയോഗിച്ചെന്നാണ് കെ.പി.യോഹന്നാനും കൂട്ടര്‍ക്കും എതിരെയുള്ള പരാതി

ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കെതിരായ കേസ് തുടരാം എന്ന് അമേരിക്കന്‍ കോടതിയുടെ വിധി

തങ്ങള്‍ക്കെതിരായി ഫയല്‍ ചെയ്തിരിക്കുന്ന കേസ് തള്ളിക്കളയുകയോ അല്ലെങ്കില്‍ പരാതിക്കാരുമായി മധ്യസ്ഥതയ്ക്ക് അവസരം നല്‍കുകയോ ചെയ്യണം എന്ന് അവശ്യപ്പെട്ടു ഗോസ്പല്‍ ഫോര്‍ ഏഷ്യ അമേരിക്കന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സ്വരൂപിച്ച കോടിക്കണക്കിന് ഡോളര്‍ സ്വകാര്യ ബിസിനസിനായി ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി ബിഷപ് കെ.പി. യോഹന്നാനെയും കുടുംബത്തെയും ഇവരുടെ ഗോസ്പല്‍ ഫോര്‍ ഏഷ്യ സംഘടനയെയും പ്രതികളാക്കി അമേരിക്കയിലെ ഡള്ളാസ് നിവാസികളായ മാത്യു, ജന്നിഫര്‍ ഡിക്സണ്‍ എന്നിവരാണ് കേസ് ഫയല്‍ ചെയ്തത്.


മുന്‍ അമേരിക്കന്‍ പ്രസിഡന്റ്റായിരുന്ന ജോര്‍ജ് ബുഷിന്റെ അഡ്വക്കേറ്റാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കു വേണ്ടി ഹാജരായത്. ഒരു സിറ്റിംഗിന് 2.5 ലക്ഷം ഡോളറാണ് ഇദ്ദേഹത്തിന്റെ ഫീസ്‌

അമേരിക്കയിലെ വലിയ മിഷനറി സംഘടനകളിലൊന്നായ ഗോസ്പല്‍ ഫോര്‍ ഏഷ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിരിച്ചെടുത്ത നൂറുകണക്കിന് മില്യന്‍ ഡോളര്‍ ലാഭകരമായ കച്ചവടത്തിനും ആഡംബര ആസ്ഥാന നിര്‍മാണത്തിനും വിനിയോഗിച്ചെന്നാണ് കെ.പി.യോഹന്നാനും കൂട്ടര്‍ക്കും എതിരെയുള്ള പരാതി

അര്‍ക്കന്‍സാസ് സംസ്ഥാനത്തെ ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
അമേരിക്കയില്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്ന ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യന്‍ അക്കൗണ്ടബിലിറ്റി (ഇ.സി.എഫ്.എ) എന്ന ഏജന്‍സിയുടെ ഏഴ് അടിസ്ഥാന നിയമങ്ങളില്‍ അഞ്ചും ഗോസ്പല്‍ ഫോര്‍ ഏഷ്യ ലംഘിച്ചെന്നാണ് ഹരജിയിലെ ആരോപണം. 2007-13 കാലത്ത് ഗോസ്പല്‍ ഫോര്‍ ഏഷ്യ അമേരിക്കയില്‍നിന്ന് മാത്രം 45 കോടി ഡോളര്‍ (ഉദ്ദേശം 2700 കോടി രൂപ)സംഭാവനയായി സ്വരൂപിച്ചെന്ന് ഹരജിയില്‍ പറയുന്നു.

ബിഷപ് കെ.പി. യോഹന്നാന്‍, ഭാര്യ ഗിസേല പുന്നൂസ്, മകനും ഗോസ്പല്‍ ഫോര്‍ ഏഷ്യ ഡയറക്ടര്‍ ബോര്‍ഡ് അംഗവും വൈസ് പ്രസിഡന്‍റുമായ ദാനിയല്‍ പുന്നൂസ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഡേവിഡ് കാരള്‍, പാറ്റ് എമറിക് എന്നിവരാണ് പ്രതികള്‍.

സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച കേസ് തള്ളിക്കളയില്ല എന്നും ഇക്കാര്യത്തില്‍ മധ്യസ്ഥചര്‍ച്ചയ്ക്കു അവസരം നിഷേധിച്ചുമുണ്ടായ കോടതി വിധി ഗോസ്പല്‍ ഫോര്‍ ഏഷ്യയെ പ്രതിരോധത്തിലാക്കുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ 15 വര്‍ഷം തടവ് ശിക്ഷ ലഭിക്കാനും സാധ്യതയുള്ള ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത് എന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More >>