കണ്ണൂരിൽ മലയോരം വരൾച്ചയുടെ പിടിയിൽ; ആലക്കോട് പുഴ നീർച്ചാലായി

സഹ്യപർവ്വതത്തിലെ അതീവപരിസ്ഥിതി പ്രാധാന്യമുള്ള പൈതൽ മലയിൽ നിന്നും ഉത്ഭവിച്ച് കാപ്പിമല, ഒറ്റത്തൈ, ആലക്കോട് തുടങ്ങിയ പ്രദേശങ്ങളിലൂടെ ഒഴുകി കുപ്പം പുഴയിലാണ് ആലക്കോട് പുഴ ലയിക്കുന്നത്. ജില്ലയിലെ മലയോരജനതയുടെ വലിയൊരു പങ്കും കൃഷിയാവശ്യത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്നത് ആലക്കോട് പുഴയെയാണ്.

കണ്ണൂരിൽ മലയോരം വരൾച്ചയുടെ പിടിയിൽ; ആലക്കോട് പുഴ നീർച്ചാലായി

വേനൽചൂട് കനത്തതോടെ കണ്ണൂർ ജില്ലയുടെ മലയോരപ്രദേശങ്ങൾ കടുത്ത വരൾച്ചയിലേക്ക്. കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനിടെ ആലക്കോട് പുഴയും വരണ്ടുണങ്ങുന്നത്‌ മലയോരജനതയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വർഷം മുഴുവൻ ജലലഭ്യതയുണ്ടായിരുന്ന ആലക്കോട് പുഴ ഇപ്പോൾ നേർത്ത നീർച്ചാലാണ്.

ഒഴുക്ക് പൂർണമായും നിലച്ച പുഴയിൽ പാറക്കല്ലുകളോട് ചേർന്നുള്ള കുഴികളിലും മറ്റുമാണ് ജലം അവശേഷിക്കുന്നത്. വേനൽ ഇതേ കാഠിന്യത്തോടെ തുടർന്നാൽ പുഴ പൂർണമായും വറ്റിവരളുമെന്നാണ് നാട്ടുകാർ ഭയക്കുന്നത്.

പുഴ പുഴ വറ്റാന്‍ തുടങ്ങിയതോടെ പരിസരപ്രദേശങ്ങളിലെ കിണറുകളിലും ജലലഭ്യത കുറഞ്ഞു. പലയിടങ്ങളിലും കിണറുകൾ പൂർണമായും വറ്റിയിട്ടുണ്ട്. പുഴയുടെ നിലവിലെ അവസ്ഥ പക്ഷികൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളെയും പ്രതിക്കൂലമായി ബാധിക്കുമെന്നാണ്‌ കരുതുന്നത്.

സഹ്യപർവ്വതത്തിലെ അതീവപരിസ്ഥിതി പ്രാധാന്യമുള്ള പൈതൽ മലയിൽ നിന്നും ഉത്ഭവിച്ച് കാപ്പിമല, ഒറ്റത്തൈ, ആലക്കോട് തുടങ്ങിയ പ്രദേശങ്ങളിലൂടെ ഒഴുകി കുപ്പം പുഴയിലാണ് ആലക്കോട് പുഴ ലയിക്കുന്നത്. ജില്ലയിലെ മലയോരജനതയുടെ വലിയൊരു പങ്കും കൃഷിയാവശ്യത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്നത് ആലക്കോട് പുഴയെയാണ്.

മലയോരപ്രദേശത്തെ മണക്കടവ്, കരുവഞ്ചാൽ, രയരോം പുഴകളും നിരവധി നീർച്ചാലുകളും വരൾച്ചയുടെ പാതയിലാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ വേനൽ കനക്കുമ്പോഴേക്കും കുടിവെള്ളക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണും എന്ന ഭീതിയിലാണ് മലയോര ജനത.

Read More >>