നടിയെ ആക്രമിച്ച സംഭവം; കുറ്റം ചെയ്തത് ദൈവമാണെങ്കിലും പിടികൂടുമെന്ന് മന്ത്രി എകെ ബാലൻ

നടി ആക്രമിക്കപ്പെടാനിടയായ സംഭവത്തിൽ സിനിമാ മേഖലയിലുള്ളവർക്ക് പങ്കുണ്ടെങ്കിൽ അതും അന്വേഷിക്കുമെന്ന് എകെ ബാലൻ വ്യക്തമാക്കി.

നടിയെ ആക്രമിച്ച സംഭവം; കുറ്റം ചെയ്തത് ദൈവമാണെങ്കിലും പിടികൂടുമെന്ന് മന്ത്രി എകെ ബാലൻ

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റം ചെയ്തത് ദൈവമാണെങ്കിലും പിടികൂടുമെന്ന് മന്ത്രി എ കെ ബാലൻ. സംഭവത്തിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും എകെ ബാലൻ പറഞ്ഞു.

നടി ആക്രമിക്കപ്പെടാനിടയായ സംഭവത്തിൽ സിനിമാ മേഖലയിലുള്ളവർക്ക് പങ്കുണ്ടെങ്കിൽ അതും അന്വേഷിക്കും. ചലച്ചിത്ര വകുപ്പ് ഏറ്റെടുക്കും മുമ്പുതന്നെ സിനിമാ മേഖലയിലെ അനാശാസ്യ പ്രവണതകളെക്കുറിച്ച് മനസ്സിലാക്കിയിരുന്നുവെന്നും എകെ ബാലൻ പറഞ്ഞു.

Read More >>