തടവറയിലെ എം എല്‍ ഏമാര്‍: അഞ്ചാം ദിവസവും തുടരുന്ന നിയന്ത്രണങ്ങൾ

റിസോർട്ടിലേയ്ക്കു പുറത്തു നിന്നും ആരും പ്രവേശിക്കാതിരിക്കാനായി കനത്ത കാവലാണു മണ്ണാർഗുഡിക്കാർ ഏർപ്പാടാക്കിയിരിക്കുന്നതു എന്നറിയുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഒഴികെ വേറെയാർക്കും അവിടേയ്ക്കു പ്രവേശനം അനുവദിക്കുന്നില്ല. പോകുന്നവരെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നതായും വാർത്തയുണ്ടു.

തടവറയിലെ എം എല്‍ ഏമാര്‍: അഞ്ചാം ദിവസവും തുടരുന്ന നിയന്ത്രണങ്ങൾ

തമിഴ്‌ ‌നാട് രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി ഒ പനീർശെൽവം കൊളുത്തി വിട്ട പുകിലുകൾ തുടരുമ്പോൾ, അഞ്ചാമത്തെ ദിവസവും കൂവത്തൂരിലെ റിസോർട്ടിൽ തങ്ങുന്ന എം എൽ ഏമാർക്കു തൃപ്തികരമായ പരിഹാരം നൽകാൻ ശശികലയ്ക്കു ആയിട്ടില്ലെന്നു വിവരം. ശശികല അവരെ നേരിൽ സന്ദർശിച്ചു സംസാരിച്ചെങ്കിലും തീരുമാനം എടുക്കാൻ വൈകുന്ന ഗവർണർ, പനീർശെൽ വത്തിനു നാൾ തോറും വർദ്ധിക്കുന്ന പിന്തുണകൾ എന്നിവ എം എൽ ഏമാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടു.

അണ്ണാ ഡിഎംകെ എം എൽ ഏമാർ പനീർശെൽ വത്തിനു പിന്തുണ പ്രഖ്യാപിക്കും എന്ന ഭയത്തിലാണു അവരെല്ലാവരേയും ശശികല കൂവത്തൂരിലെ റിസോർട്ടിലേയ്ക്കു മാറ്റിയതു. ചെന്നൈയിൽ നിന്നും പോണ്ടിച്ചേരിയ്ക്കു പോകുന്ന വഴിയിൽ കടലോരത്തുള്ള ഗോൾഡൻ ബേ ബീച്ച് റിസോർട്ടിലാണു അവരുള്ളതു. വിദേശികളും പണക്കാരും താമസിക്കുന്ന റിസോർട്ടിലാണു മണ്ണാർഗുഡി സംഘം എം എൽ ഏമാരെ തടവിലിട്ടിരിക്കുന്നതു.

റിസോർട്ടിലേയ്ക്കു പുറത്തു നിന്നും ആരും പ്രവേശിക്കാതിരിക്കാനായി കനത്ത കാവലാണു മണ്ണാർഗുഡിക്കാർ ഏർപ്പാടാക്കിയിരിക്കുന്നതു എന്നറിയുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഒഴികെ വേറെയാർക്കും അവിടേയ്ക്കു പ്രവേശനം അനുവദിക്കുന്നില്ല. പോകുന്നവരെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നതായും വാർത്തയുണ്ടു.

തടവിലുള്ള എം എൽ ഏമാരെ ആരും ബന്ധപ്പെടാതിരിക്കാൻ അവരുടെ മൊബൈൽ ഫോണുകൾ വാങ്ങി വച്ചിരിക്കുകയാണു. അതും മറികടന്നു മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാൻ പ്രദേശത്തു ജാമ്മർ വാനുകൾ നിർത്തിയിട്ടിരുന്നു. പിന്നീടു പരാതി ഉയർന്നപ്പോൾ ജാമ്മർ വാനുകൾ മാറ്റി.

ശശികലയുടെ ഇത്തരം പ്രവർത്തികൾ കടുത്ത വിമർശനമാണു നേരിടുന്നതു. എം എൽ ഏമാർക്കു അതൃപ്തിയുണ്ടാക്കുന്ന കാര്യങ്ങളാണു ശശികല ചെയ്യുന്നതെന്നു ആരോപണവും ഉണ്ടു. ഇത്രയും നടന്നിട്ടും അങ്ങിനെയൊന്നും ഇല്ലെന്ന പോലെ അഭിനയിക്കാൻ തന്നെ പിന്തുണയ്ക്കുന്ന ചില എം എൽ ഏമാരെ മാധ്യമങ്ങളോടു സംസാരിക്കാൻ അനുവദിച്ചെന്നും പറയപ്പെടുന്നു.

അഞ്ചാമത്തെ ദിവസവും തടവിലുള്ള എം എൽ ഏമാർക്കുള്ള നിയന്ത്രണങ്ങൾ തുടരുന്നെന്നാണു വാർത്ത. അവരുടെ മൊബൈൽ ഫോണുകൾ ഇപ്പോഴും സ്വിച്ച് ഓഫ് ആണു. ആരോടും സംസാരിക്കാനും ആരേയും കാണാനും പാടില്ലെന്ന ഉത്തരവുണ്ടു. പ്രത്യേകിച്ചും ഓ പീഎസ്സിന്റെ ആളുകൾ വിളിച്ചാൽ ഓടിച്ചെല്ലരുതെന്ന കർക്കശമായ ഉത്തരവും മണ്ണാർഗുഡി സംഘം നൽകിയിട്ടുണ്ടത്രേ.