അണ്ണാ ഡിഎംകെ എംഎൽഏമാരുടെ യോഗം നാളെ; ശശികല മുഖ്യമന്ത്രി പദത്തിലേയ്ക്ക്?

കഴിഞ്ഞ ഡിസംബർ 31 നാണു ശശികല അണ്ണാ ഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. അപ്പോൾ മുതൽ തന്നെ പാർട്ടിയും ഭരണവും ഒരാളുടെ കീഴിൽ ആയിരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ശശികലയെ മുഖ്യമന്ത്രി ആക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ടായിരുന്നു. മന്ത്രിമാരുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും എന്തു കൊണ്ടോ ആ നീക്കങ്ങൾ മുന്നോട്ടു പോയില്ല.

അണ്ണാ ഡിഎംകെ എംഎൽഏമാരുടെ യോഗം നാളെ; ശശികല മുഖ്യമന്ത്രി പദത്തിലേയ്ക്ക്?

അണ്ണാ ഡിഎംകെയുടെ എംഎൽഏമാരുടെ സമ്മേളനം നാളെ ചെന്നൈയിൽ ചേരും. ശശികലയെ മുഖ്യമന്ത്രി പദവിയിലെത്തിക്കാനുള്ള പ്രമേയം പാസാക്കുന്നതിനാണു സമ്മേളനം എന്നു സൂചന.

കഴിഞ്ഞ ഡിസംബർ 31 നാണു ശശികല അണ്ണാ ഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. അപ്പോൾ മുതൽ തന്നെ പാർട്ടിയും ഭരണവും ഒരാളുടെ കീഴിൽ ആയിരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ശശികലയെ മുഖ്യമന്ത്രി ആക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ടായിരുന്നു. മന്ത്രിമാരുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും എന്തു കൊണ്ടോ ആ നീക്കങ്ങൾ മുന്നോട്ടു പോയില്ല.

ഈ നിലയിലാണു അണ്ണാ ഡിഎംകെ എംഎൽഏമാർ ഞായറാഴ്ച വൈകുന്നേരം കൂടിച്ചേരാൻ തീരുമാനിച്ചിരിക്കുന്നത്. നാട്ടിലേയ്ക്കു പോകാനിരിക്കുകയായിരുന്ന എം എൽ ഏമാർ ചെന്നൈയിൽ തങ്ങിയിരിക്കുകയാണു. നാട്ടിലുള്ളവർ ഉടനെ തന്നെ ചെന്നൈയിൽ എത്തിച്ചേരണമെന്നു അറിയിച്ചിട്ടുണ്ട്. എം എൽ ഏമാരുടെ സമ്മതപത്രം ലഭിച്ചു കഴിഞ്ഞാൽ ശശികലയുടെ മുഖ്യമന്ത്രി പദത്തിലേയ്ക്കുള്ള നടപടികൾ ആരംഭിക്കുമെന്നു പാർട്ടി വൃന്ദങ്ങൾ പറയുന്നു.

എന്നാൽ, തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണു തങ്ങളെ വിളിച്ചിരിക്കുന്നതെന്നും ചില എം എൽ ഏമാർ പറയുന്നുണ്ട്.