ചിത്രീകരണത്തിനിടയില്‍ നടന്മാര്‍ വീണു മരിച്ച തടാകത്തില്‍ പ്രേതബാധയെന്ന് നാട്ടുകാര്‍

നടന്മാർ മുങ്ങിമരിച്ച തടാകത്തില്‍ നിന്നു രാത്രികാലങ്ങളില്‍ അലർച്ചയും കരച്ചിലും കേൾക്കാറുണ്ടെന്ന് നാട്ടുകാർ

ചിത്രീകരണത്തിനിടയില്‍ നടന്മാര്‍ വീണു മരിച്ച തടാകത്തില്‍ പ്രേതബാധയെന്ന് നാട്ടുകാര്‍

സിനിമ ചിത്രീകരണത്തിനിടെ നടന്മാര്‍ ഹെലികോപ്ടറില്‍ നിന്നു വീണു മരിച്ച തിപ്പനഗോണ്ടനഹള്ളി വീണ്ടും വാര്‍ത്തകളിലേക്ക്. മരിച്ച സിനിമ താരങ്ങളായ ഉദയന്‌റേയും അനിലിന്റെയും പ്രേതങ്ങളെ തടാകത്തിന്റെ സമീപ പ്രദേശങ്ങളില്‍ കണ്ടുവെന്നു പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ മസ്തിഗുഡി എന്ന ചിത്രത്തിന്റെ ക്ലൈമാസ്‌ക് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

[caption id="attachment_83632" align="aligncenter" width="647"]

അനില്‍, ഉദയ്[/caption]

നായകനായ ദുനിയ വിജയ്‌ക്കൊപ്പം ചാടിയ ഉദയ്, അനില്‍ എന്നീ ജൂനിയര്‍ ആര്‍ടിസ്റ്റുകളെ തടാകത്തില്‍ കാണാതാകുകയായിരുന്നു. ദുനിയ വിജയ് നീന്തി രക്ഷപെട്ടു. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്ത ഈ അപകടത്തെ തുടര്‍ന്ന് തിപ്പനഗോണ്ടയില്‍ വിനോദ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. എന്നാല്‍ പ്രേതത്തെ കണ്ടതായുള്ള നാട്ടുകാരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ തടാകത്തിനടുത്തേക്ക് പോകാറില്ല.

രാത്രികാലങ്ങളില്‍ തടാകങ്ങളില്‍ നിന്നു അലര്‍ച്ചയും കരച്ചിലും ഞെരുക്കങ്ങളും കേള്‍ക്കാറുണ്ടെന്നാണ് പ്രദേശവാസികളുടെ വിശദീകരണം. വിനോദ സഞ്ചാരികള്‍ വൈകുന്നേരങ്ങളില്‍ തടാകത്തില്‍ കുളിക്കാനിറങ്ങുമ്പോഴും ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടത്രെ.