ജിഹാദി കുടിയേറ്റക്കാര്‍ കൊന്നത് രണ്ട് അമേരിക്കക്കാരെ, അമേരിക്കക്കാര്‍ വെടിവച്ചുകൊന്നത് 11,000 സ്വദേശികളെ; ട്രംപിന്റെ മുസ്ലീം വിരുദ്ധതയെ പരിഹസിച്ച് അമേരിക്കന്‍ മോഡല്‍ കിം കര്‍ദഷിയാന്‍

അമേരിക്കന്‍ മോഡലും പ്രശസ്ത റിയാലിറ്റി ഷോ താരവുമായ കിം കര്‍ദഷിയാനാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ട്രംപിന്റെ മുസ്ലീം വിരുദ്ധതയ്ക്കാണ് കിമ്മിന്റെ ചുട്ട മറുപടി. എന്നാല്‍ രണ്ട് ദിവസത്തിനകം കിമ്മിന്റെ സ്വകാര്യ വിമാനത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

ജിഹാദി കുടിയേറ്റക്കാര്‍ കൊന്നത് രണ്ട് അമേരിക്കക്കാരെ, അമേരിക്കക്കാര്‍ വെടിവച്ചുകൊന്നത് 11,000 സ്വദേശികളെ; ട്രംപിന്റെ മുസ്ലീം വിരുദ്ധതയെ പരിഹസിച്ച് അമേരിക്കന്‍ മോഡല്‍ കിം കര്‍ദഷിയാന്‍

ഏഴ് മുസ്ലീം രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെയാണ് പ്രശസ്ത മോഡലും റിയാലിറ്റി ഷോ താരവുമായ കിം കര്‍ദഷിയാന്‍ രംഗത്തെത്തിയത്. കുടിയേറ്റക്കാരായ ഇസ്ലാം ജിഹാദികള്‍ രണ്ട് അമേരിക്കക്കാരെയാണ് കൊന്നതെങ്കില്‍ അമേരിക്കക്കാര്‍ തന്നെ വെടിവെച്ചുകൊന്ന അമേരിക്കക്കാരുടെ എണ്ണം 11,737 ആണെന്നായിരുന്നു കിമ്മിന്റെ ട്വീറ്റ്.

[caption id="attachment_78396" align="alignleft" width="359"]

ഇമിഗ്രേഷന പരിശോധനയ്ക്കിടെ കിമ്മും സഹോദരിയും വിമാനത്തിൽ നിന്ന് പുറത്തേക്കിറങ്ങുന്നു[/caption]

എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ കിമ്മിന് പണി കിട്ടി. കോസ്റ്ററിക്ക സന്ദര്‍ശനത്തിന് ശേഷം ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തിലെത്തിയ കിമ്മിന്റെ സ്വകാര്യ വിമാനം ഇമിഗ്രേഷന്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അരിച്ചുപെറുക്കി. ട്രംപിനെ വിമര്‍ശിച്ചതിനുള്ള പ്രതികാരമാണെന്ന രീതിയിലാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

9/ 11 ആക്രമണത്തിന് ശേഷം കുടിയേറ്റക്കാരായ ഇസ്ലാമിക് ജിഹാദികളാല്‍ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണം രണ്ടാണെന്ന് കണക്കുകള്‍ നിരത്തി കിം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അമേരിക്കക്കാര്‍ തന്നെ വെടിവെച്ചു കൊന്ന അമേരിക്കക്കാരുടെ എണ്ണം 11,737 ആണെന്ന് കിം പറയുന്നു. ഇടിമിന്നലേറ്റും ബസിടിച്ചും കട്ടിലില്‍ നിന്നും വീണ് മരിച്ചതുമായ അമേരിക്കക്കാരുടെ എണ്ണം ഇതിലും എത്രയോ ചെറുതാണെന്ന് കിം പറയുന്നു. രണ്ട് ലക്ഷത്തോളം
പേരാണ് കിമ്മിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.അര്‍മേനിയയില്‍ നിന്ന് യുഎസിലെത്തിയ പൂര്‍വ്വികരുടെ നാലാം തലമുറയില്‍പ്പെട്ടയാളാണ് കിം കര്‍ദഷിയാന്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് കിം പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കിമ്മിനൊപ്പം യാത്രയില്‍ സഹോദരിമാരായ കോര്‍ട്‌നി, ഖോള്‍ എന്നിവരുമുണ്ടായിരുന്നു. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ അമേരിക്കയിലും വിവിധ ലോകരാജ്യങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.