ഇന്ന് ദുബായിൽ പ്രോഡക്ട് ലോഞ്ച്; മലയാളിയുടെ മാംഗോ ഫോൺ...മഴവില്ലഴകിൽ ലോകം മുഴുവൻ

ഫോണിനു പുറമേ ബ്ലൂടൂത്ത് ഇയർ പോഡ്, വയർലെസ് ചാർജർ, പവർ ബാങ്ക്, സ്റ്റീരിയോ ഹെഡ്സെറ്റ് എന്നീ ഉത്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്.

ഇന്ന് ദുബായിൽ പ്രോഡക്ട് ലോഞ്ച്; മലയാളിയുടെ മാംഗോ ഫോൺ...മഴവില്ലഴകിൽ ലോകം മുഴുവൻ

മാംഗോ ഫോൺ. മലയാളികളുടെ സ്വന്തം സ്മാർട് ഫോൺ. കൊച്ചിയിൽ നിന്നും ആഗോളവിപണിയിൽ പറന്നിറങ്ങാൻ മണിക്കൂറുകൾ മാത്രം. ദുബായിലെ അൽമംസാർ പാർക്ക് ആംഫി തീയേറ്ററിൽ ഫെബ്രുവരി 23നാണ് ഫോൺ ലോഞ്ചു ചെയ്യുന്ന ചടങ്ങ്. അതോടെ കൊച്ചിയും കേരളവും സ്മാർട് ഫോൺ നിർമ്മാതാക്കളുടെ നെറ്റ് വർക്കിനുളളിലാവും. കൊച്ചിയിലെ എം ഫോൺ ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഫോൺ നിർമ്മാതാക്കൾ. ഡിസൈനിലും സാങ്കേതികമേന്മയിലും ലോകത്തിലെ ഒന്നാംകിട ബ്രാൻഡുകളോടു കിടപിടിക്കുന്നവയാണ് എം ഫോണുകൾ.


ഫോണിനു പുറമേ ബ്ലൂടൂത്ത് ഇയർ പോഡ്, വയർലെസ് ചാർജർ, പവർ ബാങ്ക്, സ്റ്റീരിയോ ഹെഡ്സെറ്റ് എന്നീ ഉത്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്.

[caption id="attachment_82912" align="aligncenter" width="491"] എം ഫോൺ വയർലെസ് ചാർജർ[/caption]

ഇന്ത്യയുടെ ദേശീയ ഫലമായ മാങ്ങയുടെ പേരും പേറിയാണ് കേരളത്തിൽ പിറന്ന സ്മാർട്ഫോൺ ബ്രാൻഡ് ലോകം കീഴടക്കാനിറങ്ങുന്നത്. പ്രവാസി ഇന്ത്യക്കാരൊന്നടങ്കം ഏറ്റെടുക്കുന്ന ചടങ്ങായി ഇതു മാറും.

ബിസിനസ് രംഗത്തെ ഒട്ടേറെ പ്രമുഖരും ചടങ്ങിനെത്തും. ഒപ്പം സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ ശ്രദ്ധേയരായ വ്യക്തികളും. അമ്പതിനായിരം പേർക്ക് ഇരിക്കാൻ കഴിയുന്ന വേദിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വർണ വിസ്മയം തീർക്കാൻ എൽഇഡി ബൾബുകളും ദൃശ്യമികവ് എല്ലാവർക്കുമെത്തിക്കാൻ പടുകൂറ്റൻ എൽസിഡി ഡിസ്പ്ലേ സ്ക്രീനുകളും ഒരുങ്ങിക്കഴിഞ്ഞു.

[caption id="attachment_82913" align="aligncenter" width="481"] എം ഫോൺ - വയർലെസ് ഹെഡ് സെറ്റ്[/caption]

നൂറിലധികം സാങ്കേതിക പ്രവർത്തകർ 48 മണിക്കൂർ ചെലവഴിച്ചാണ് വേദി തയ്യാറാക്കുന്നത്. സ്മാർട് ഫോൺ കമ്പനികളുടെ ചരിത്രത്തിൽ ആദ്യമായി ഓപ്പൺ എയർ തീയേറ്ററിൽ നടക്കുന്ന ലോഞ്ച് ചടങ്ങുകൾക്ക് കൂട്ടായി പ്രശസ്ത സിനിമാ പിന്നണി ഗായിക സുനീതാ ചൌഹാനും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഷോയും ഉണ്ടാകും.

Read More >>