പളനിസാമിയെ ഗവര്‍ണര്‍ രാജ്ഭവനിലേക്കു ക്ഷണിച്ചു; സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ശശികല ക്യാമ്പ്

കൂടിക്കാഴ്ചയില്‍ തങ്ങളെ പന്തുണയ്ക്കുന്ന എംഎല്‍എമാരുടെ കണക്ക് പളനിസാമി ഗവര്‍ണറെ ബോധിപ്പിക്കുമെന്നും പളനിസാമി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ക്ഷണമാണ് ഗവര്‍ണറുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നതെന്നാണ് ശശികല ക്യാമ്പിന്റെ വാദം.

പളനിസാമിയെ ഗവര്‍ണര്‍ രാജ്ഭവനിലേക്കു ക്ഷണിച്ചു; സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ശശികല ക്യാമ്പ്

എഐഎഡിഎംകെ ശശികല വിഭാഗത്തിന്റെ നിയമസഭ കക്ഷി നേതാവ് എടപ്പാടി പളനിസാമിയെ കൂടിക്കാഴ്ചയ്ക്കായി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രാജ്ഭവനിലേക്കു ക്ഷണിച്ചു. ഗവര്‍ണര്‍ ക്ഷണിച്ചതായുള്ള വിവരം പളനിസാമിതന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. രാവിലെ 11.30ക്ക് പളനിസാമിയും ശശികല ക്യാമ്പിലെ 4 എംഎല്‍എമാരും ചേര്‍ന്ന് ഗവര്‍ണറെ കാണുമെന്നാണ് സൂചന.

കൂടിക്കാഴ്ചയില്‍ തങ്ങളെ പന്തുണയ്ക്കുന്ന എംഎല്‍എമാരുടെ കണക്ക് പളനിസാമി ഗവര്‍ണറെ ബോധിപ്പിക്കുമെന്നും പളനിസാമി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ക്ഷണമാണ് ഗവര്‍ണറുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നതെന്നാണ് ശശികല ക്യാമ്പിന്റെ വാദം.

എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആരേയും ക്ഷണിച്ചിട്ടില്ലെന്നു ഗവര്‍ണറുടെ ഓഫീസ് ഇന്നുരാവിലെ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചു തീുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് ഗവര്‍ണറുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനശ്ചിതത്വം മറികടക്കുന്ന തീരുമാനങ്ങള്‍ ഗവര്‍ണറുടെ ഭാഗത്തു നിന്നും ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് രാഷ്‌രടീയ നിരീക്ഷകര്‍ കരുതുന്നത്. ഗവര്‍ണര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള അവസരം പളനിസാമിക്കു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ ഒരു തീരുമാനമുണ്ടായാല്‍ പനീര്‍ശെല്‍വത്തിനും കാര്യങ്ങള്‍ നിര്‍ണ്ണായകമാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

Read More >>