ബംഗാളി നടിയുടെ പാതി അഴുകിയ മൃതദേഹം ഫ്‌ളാറ്റില്‍ കണ്ടെത്തി

നടി കുറച്ചുനാളുകളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബംഗാളി നടിയുടെ പാതി അഴുകിയ മൃതദേഹം ഫ്‌ളാറ്റില്‍ കണ്ടെത്തി

ബംഗാളി നടി ബിതസ്ത സാഹയുടെ പാതി അഴുകിയ മൃതദേഹം ഫ്‌ളാറ്റില്‍ കണ്ടെത്തി. കല്‍ക്കത്തയ്ക്കടുത്ത് കസബയിലെ ഫ്‌ളാറ്റില്‍ നിന്നാണ് സീലിംഗ് ഫാനില് തൂങ്ങിയ നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ച്ചയായി രണ്ട് ദിവസം ബതിസ്തയെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതെ വന്നതോടെ അമ്മ ഫ്‌ളാറ്റില്‍ അന്വേഷിച്ചെത്തുകയായിരുന്നു. വാതിലില്‍ ഏറെ നേരം മുട്ടിയിട്ടും തുറക്കായതോടെ നടിയുടെ അമ്മ അയല്‍വാസികളേയും പോലീസിനേയും വിളിച്ചുകൂട്ടി.


പോലീസ് വാതില്‍ ചവിട്ടിത്തുറന്നഒ നോക്കുമ്പോൾ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ കൈയിലെ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നുപോയ നിലയിലായിരുന്നുവന്ന് പൊലീസ് പറഞ്ഞു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന് കരുതുന്നതായി പറഞ്ഞ പോലീസ് ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

നടി കുറച്ചുനാളുകളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കുന്ന ഇവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ലഭിച്ചതായും പോലീസ് അറിയിച്ചു.

Read More >>