നടിയെ ആക്രമിച്ച കേസ് പൾസർ സുനിയിൽ അവസാനിപ്പിക്കാൻ പിണറായി; പ്രതിയുടേത് ആരോ പറഞ്ഞു പഠിപ്പിച്ച മൊഴിയെന്ന് പാർടി പത്രം

പൾസർ സുനിയുടെ മൊഴിയിൽ പോലീസിന് അവിശ്വാസമെന്ന് ദേശാഭിമാനി റിപ്പോർട്ടു ചെയ്യുന്നു. നടിയിൽ നിന്ന് പണം തട്ടി കാമുകിയ്ക്കൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സുനി നൽകിയ മൊഴി. സംഭവത്തിനു പിന്നിൽ മറ്റാരും ഇല്ലെന്നും സുനി ആവർത്തിച്ചുവെങ്കിലും ഇക്കാര്യങ്ങൾ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് ദേശാഭിമാനിയുടെ വാർത്ത. പോലീസ് ക്ലബിൽ സുനിയെയും വിജേഷിനെയും മാറി മാറി ചോദ്യം ചെയ്തിട്ടും മറ്റാരോ പറഞ്ഞു പഠിപ്പിച്ചപോലെ ഒരേതരം മറുപടിയാണ് ഇരുവരിൽ നിന്നും ഉണ്ടായതെന്നും ദേശാഭിമാനി റിപ്പോർട്ടു ചെയ്യുന്നു.

നടിയെ ആക്രമിച്ച കേസ് പൾസർ സുനിയിൽ അവസാനിപ്പിക്കാൻ പിണറായി; പ്രതിയുടേത് ആരോ പറഞ്ഞു പഠിപ്പിച്ച മൊഴിയെന്ന് പാർടി പത്രം

[caption id="attachment_83355" align="alignleft" width="400"] വാർത്ത ദേശാഭിമാനിയിൽ[/caption]

പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസ് അവസാനിക്കാൻ പോലീസിന് മുഖ്യമന്ത്രിയുടെ പരസ്യാഹ്വാനം. ഇരയ്ക്കൊപ്പം നിൽക്കുന്ന പ്രതീതിയുണ്ടാക്കി വേട്ടക്കാരെ സംരക്ഷിക്കാൻ പിണറായി വിജയൻ പരസ്യമായി രംഗത്തിറങ്ങിയതോടെ സംഭവത്തിനു പിന്നിലെ ക്രിമിനൽ ഗൂഢാലോചനയിലേയ്ക്ക് അന്വേഷണം നീളില്ലെന്ന് ഉറപ്പായി. പ്രതിയുടെ മനസിൽ ഉയർന്നുവന്ന ഒരു സങ്കൽപ്പത്തിൽ നിന്നാണ് കൊച്ചിയിൽ നടിക്കെതിരെ കുറ്റകൃത്യമുണ്ടായത് എന്നും, മനസിലാക്കിയടത്തോളം പ്രതി സ്വന്തം നിലയ്ക്കു ചെയ്തതാണെന്നും കോഴിക്കോട് പിണറായി നടത്തിയ പരസ്യപ്രതികരണം പോലീസിനുളള വ്യക്തമായ നിർദ്ദേശമാണ്.


അതേസമയം, പൾസർ സുനിയുടെ മൊഴിയിൽ പോലീസിന് അവിശ്വാസമെന്ന് ദേശാഭിമാനി റിപ്പോർട്ടു ചെയ്യുന്നു. നടിയിൽ നിന്ന് പണം തട്ടി കാമുകിയ്ക്കൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സുനി നൽകിയ മൊഴി. സംഭവത്തിനു പിന്നിൽ മറ്റാരും ഇല്ലെന്നും സുനി ആവർത്തിച്ചുവെങ്കിലും ഇക്കാര്യങ്ങൾ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് ദേശാഭിമാനിയുടെ വാർത്ത.

പോലീസ് ക്ലബിൽ സുനിയെയും വിജേഷിനെയും മാറി മാറി ചോദ്യം ചെയ്തിട്ടും മറ്റാരോ പറഞ്ഞു പഠിപ്പിച്ചപോലെ ഒരേതരം മറുപടിയാണ് ഇരുവരിൽ നിന്നും ഉണ്ടായതെന്നും ദേശാഭിമാനി റിപ്പോർട്ടു ചെയ്യുന്നു.

[caption id="attachment_83356" align="alignleft" width="400"] പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി ദേശാഭിമാനിയുടെ വാർത്ത[/caption]

അന്വേഷണ ഉദ്യോഗസ്ഥർക്ക് വിശ്വസമില്ലെന്ന് ദേശാഭിമാനി വ്യാഖ്യാനിക്കുന്ന പ്രതിയുടെ മൊഴിയിലാണ് മുഖ്യമന്ത്രി പരസ്യമായി വിശ്വാസം രേഖപ്പെടുത്തിയത്. പ്രതി സ്വന്തം നിലയ്ക്കാണ് കൃത്യം ചെയ്തത് എന്ന് പോലീസ് ഉദ്യോഗസ്ഥർക്കു മുന്നേ പൊതുയോഗത്തിൽ പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇക്കാര്യം തിങ്കളാഴ്ച നിയമസഭയിലും വിവാദമാകും. പ്രതിയെ കോടതിയ്ക്കുളളിൽ നിന്നും സാഹസികമായി അറസ്റ്റു ചെയ്ത പോലീസിന് അനുകൂലമായി പൊതുസമൂഹത്തിന്റെ പിന്തുണ ഒഴുകുമ്പോഴാണ് പിണറായിയുടെ വിവാദ പ്രസ്താവന. ദീപിക ദിനപത്രത്തിന്റെ 130-ാം വാർഷികം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ആക്രമണം സംബന്ധിച്ച് പ്രതിയുടെ ഭാഷ്യം തനിക്കു ബോധ്യമായെന്ന മട്ടിൽ മുഖ്യമന്ത്രി വിശദീകരിച്ചത്.

ആകെ ഒരു ദിവസം മാത്രമാണ് പ്രതികൾ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. പ്രതിയുടെ മൊഴിയിൽ വിശദീകരിക്കുന്ന കാര്യങ്ങൾ വേണ്ടവിധത്തിൽ പരിശോധിച്ചു ബോധ്യപ്പെടാനുളള സമയം പോലീസിന് ലഭിച്ചിട്ടുമില്ല. കേസ് പൾസർ സുനിയിൽ ഒതുങ്ങുമെന്ന പ്രവചനം ശരിയാകുന്ന തലത്തിലേയ്ക്കാണ് അന്വേഷണത്തിന്റെ ഗതി.

Read More >>