പള്‍സര്‍ സുനി രക്ഷപ്പെട്ടു; പൊലീസ് സംഘം എത്തുന്നതിനു നിമിഷങ്ങള്‍ക്കു മുന്നേ സുനി കൂട്ടാളിക്കൊപ്പം കടന്നു

സുനി കൂട്ടാളിക്കൊപ്പം ആലപ്പുഴ അമ്പലപ്പുഴയില്‍ നിന്നാണ് രക്ഷപ്പെട്ടത്. സുനി അമ്പലപ്പുഴയില്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തുന്നതിന്റെ തൊട്ടുമുമ്പായിരുന്നു അയാള്‍ രക്ഷപ്പെട്ടത്. എന്നാല്‍ സുനി സംസ്ഥാനം വിട്ടു പോയിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കി.

പള്‍സര്‍ സുനി രക്ഷപ്പെട്ടു; പൊലീസ് സംഘം എത്തുന്നതിനു നിമിഷങ്ങള്‍ക്കു മുന്നേ സുനി കൂട്ടാളിക്കൊപ്പം കടന്നു

മലയാള നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ഡ്രൈവര്‍ പള്‍സര്‍ സുനി പൊലീസില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പോലീസ് സംഘം എത്തുന്നതിന് മുമ്പ് വിവരം അറിഞ്ഞ സുനി രക്ഷപ്പെടുകയായിരുന്നു. സുനിയുടെ സുഹൃത്ത് അമ്പലപ്പുഴ സ്വദേശി അന്‍വറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്.

സുനി കൂട്ടാളിക്കൊപ്പം ആലപ്പുഴ അമ്പലപ്പുഴയില്‍ നിന്നാണ് രക്ഷപ്പെട്ടത്. സുനി അമ്പലപ്പുഴയില്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തുന്നതിന്റെ തൊട്ടുമുമ്പായിരുന്നു അയാള്‍ രക്ഷപ്പെട്ടത്. എന്നാല്‍ സുനി സംസ്ഥാനം വിട്ടു പോയിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കി.

ഇതിനിടെ സംഭവം നടന്ന ദിവസം സുനി രക്ഷപ്പെട്ട സംസഭവത്തില്‍ ആന്റോ ജോസഫിന് പങ്കില്ലെന്ന് പിടി തോമസ് എംഎല്‍എ അറിയിച്ചു. തന്റെയും പൊലീസിന്റെയും ലാലിന്റെയും മുന്നില്‍വച്ചാണ് ആന്റോ സുനിയെ വിളിച്ചതെന്നും അറസ്റ്റിലായ മാര്‍ട്ടിനാണ് സുനിയുടെ നമ്പര്‍ നല്‍കിയതെന്നും എംഎല്‍എ വ്യക്തമാക്കി.

സുനി ഫോണ്‍ എടുത്തയുടന്‍ ആന്റോ ജോസഫ് ഫോണ്‍ എസിപിക്കു കൈമാറിയെങ്കിലും അദ്ദേഹം സംസാരിച്ചയുടനെ ഫോണ്‍ ബന്ധം വിച്ഛേദിച്ചെന്നു പിടി തോമസ് പറഞ്ഞു.

Read More >>