നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി

ശനിയാഴ്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അറസ്റ്റു ചെയ്തതില്‍ നിന്നും ബ്ലാക്കമെയിലിംഗ് ആയിരുന്നു ഉദ്ദേശമെന്നും മറ്റ് ബാഹ്യപ്രേരണകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമായതായി പോലീസ് അറിയിച്ചു.

നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി

നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ആലുവ എസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡാണ് ഒളിത്താവലത്തില്‍ റെയ്ഡ് നടത്തിയത്.

ശനിയാഴ്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അറസ്റ്റു ചെയ്തതില്‍ നിന്നും ബ്ലാക്കമെയിലിംഗ് ആയിരുന്നു ഉദ്ദേശമെന്നും മറ്റ് ബാഹ്യപ്രേരണകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമായതായി പോലീസ് അറിയിച്ചു.

അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവം നടക്കുമ്പോള്‍ നടി സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാര്‍ട്ടിനാണ് നേരത്തെ പിടിയിലായിരുന്നത്.

വെള്ളിയാഴ്ച്ച വൈകീട്ട് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയില്‍ വച്ചാണ് നടി തട്ടിക്കൊണ്ടു പോകപ്പെട്ടത്. മൂന്നംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് നടി പൊലീസിനോട് മൊഴി നല്‍കിയിരുന്നു. കാറിനകത്ത് കയറിയ സംഘം നടിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപരമായ ചിത്രമെടുക്കാന്‍ ശ്രമിച്ചതായും നടി പറഞ്ഞിരുന്നു.

Read More >>