നടിയെ ആക്രമിച്ച കേസ്; നാലു പ്രതികളെ കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മണികണ്ഠന്‍, വടിവാള്‍ സലീം, നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍, പ്രതീപ് എന്നിവരെയാണ് ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.

നടിയെ ആക്രമിച്ച കേസ്; നാലു പ്രതികളെ കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ നാലു പ്രതികളെ കൂടി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മണികണ്ഠന്‍, വടിവാള്‍ സലീം, നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍, പ്രതീപ് എന്നിവരെയാണ് ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.

അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും നാലുദിവസമാണ് കോടതി അനുവദിച്ചത്. പള്‍സര്‍ സുനിക്കും വിജീഷിനും ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എങ്കില്‍മാത്രമേ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കൂ എന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതു പ്രകാരമാണ് കോടതി നാലുദിവസത്തെ കസ്റ്റഡി അനുവദിച്ചത്.

അതേസമയം, കേസില്‍ പള്‍സര്‍ സുനി തങ്ങളെ കുടുക്കുകയായിരുന്നു എന്ന വാദവുമായി പ്രതികള്‍ രംഗത്തെത്തി. പൊലീസ് മര്‍ദ്ദിക്കുകയാണെന്നും അവര്‍ ആരോപിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ആരാഞ്ഞപ്പോഴാണ് പ്രതികള്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാല്‍ പരാതി എഴുതി നല്‍കുന്നുണ്ടോയെന്നു കോടതി ആരാഞ്ഞെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.

Read More >>