നടിയെ ആക്രമിച്ച കേസ്; പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ ഉടമയെ കണ്ടെത്തി; മോഷ്ടിച്ചതെന്ന് വിശദീകരണം

കോയമ്പത്തൂർ പീളമേട് സ്വദേശി സെൽവനാണ് പ്രതികൾ യാത്ര ചെയ്ത പൾസർ ബൈക്കിന്റെ ഉടമ. ഈ ബൈക്കിലാണ് പ്രതികൾ എറണാകുളം എസിജെഎം കോടതിയിലെത്തിയത്. പീളമേടിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതികൾ ബൈക്കുമായി കൊച്ചിയിലെത്തുകയായിരുന്നു. അതേസമയം, സുനിയേയും വിജീഷിനേയും കോയമ്പത്തൂരിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്.

നടിയെ ആക്രമിച്ച കേസ്; പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ ഉടമയെ കണ്ടെത്തി; മോഷ്ടിച്ചതെന്ന് വിശദീകരണം

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും കൂട്ടുപ്രതി വിജീഷും സഞ്ചരിച്ച ബൈക്കിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. കോയമ്പത്തൂർ പീളമേട് സ്വദേശി സെൽവനാണ് പ്രതികൾ യാത്ര ചെയ്ത പൾസർ ബൈക്കിന്റെ ഉടമ. ഈ ബൈക്കിലാണ് പ്രതികൾ എറണാകുളം എസിജെഎം കോടതിയിലെത്തിയത്. പീളമേടിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതികൾ ബൈക്കുമായി കൊച്ചിയിലെത്തുകയായിരുന്നു.

ബൈക്ക് നൽകിയതല്ല, മോഷണം പോയതെന്നാണ് ഉടമയുടെ വാദം. ബൈക്കിന്റെ രേഖകൾ നൽകാൻ ഇയാളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം, സുനിയേയും വിജീഷിനേയും കോയമ്പത്തൂരിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ഇരുവരും ഒളിവിൽ കഴിഞ്ഞ പീളമേട് ശ്രീറാം കോളനിയിലാണ് ആദ്യം തെളിവെടുപ്പ്. പുലർച്ചെ നാല് മണിയോടെ ആലുവാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും തെളിവെടുപ്പിനായി കൊണ്ടുപോയത്.

ശനിയാഴ്ചയാണ് പൊലീസിന് പൾസർ സുനിയെ കസ്റ്റഡിയിൽ ലഭിച്ചത്.തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യത പരമാവധി കുറയ്ക്കാനാണ് ഇന്നു തന്നെ പ്രതികളെ കോയമ്പത്തൂരിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലെത്തിച്ചത്.

നടിയെ ആക്രമിച്ച ശേഷം മുങ്ങിയ പ്രതികൾ വഴിവക്കിലും കെട്ടിടത്തിനു മുകളിലും കടത്തിണ്ണയിലുമാണ് കഴിച്ചുകൂട്ടിയതെന്ന് സുനി മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. കൈയില്‍ പണമില്ലാത്തതിനാണ് ലോഡ്ജുകളിലും മറ്റും താമസിക്കാതിരുന്നത്. അറസ്റ്റിലാകുന്നതിന് തലേന്ന് തന്നെ ജില്ലയിലെത്തിയിരുന്നെന്നും കോലഞ്ചേരിയിലെ കെട്ടിടത്തിനു മുകളിലാണ് കഴിഞ്ഞതെന്നും സുനി മൊഴി നൽകിയിട്ടുണ്ട്.

കോയമ്പത്തൂരിൽ നിന്ന് സുനിയുടെ ഫോണിനെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയും പൊലീസിനുണ്ട്. ഫോണിന്റെ സിഗ്നൽ അവസാനം ലഭിച്ചത് ഇവിടെ നിന്നാണ്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഫോണും കേസിലെ നിർണായക തെളിവാണ്. വെള്ള നിറത്തിലുള്ള സാംസങ്‌ ഫോൺ ആണിതെന്നാണ് നടിയുടെ മൊഴി.

Read More >>