ഭരിക്കാന്‍ അറിയാതെ ഭരണാധികാരിയായിരിക്കാന്‍ ശശികലയ്ക്ക് അര്‍ഹതയില്ല; കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനു പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍

പനീര്‍ശെല്‍വം തന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചവ്യക്തിയാണ്. എന്തുകൊണ്ടാണ് പനീര്‍സെല്‍വത്തിനു കുറച്ചുസമയംകൂടി അനുവദിക്കാതിരുന്നത്? ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കില്‍ സ്ഥാനത്തുനിന്നു പുറത്താക്കാന്‍ പാര്‍ട്ടിക്കു കഴിയും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് ഒരു ശുഭമായ അന്ത്യമല്ല സംഭവിച്ചിരിക്കുന്നത്. ശശികല എന്ന യാഥാര്‍ഥ്യം എന്നെ മാത്രമല്ല സാധാരണക്കാരേയും വേദനിപ്പിക്കുകയാണ്- കമല്‍ഹാസന്‍ പറഞ്ഞു.

അസാധാരണ രാഷ്ട്രീയ സാഹചര്യം ഉടലെടുത്ത തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വത്തിനു പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍. കാവല്‍ മുഖ്യമന്ത്രിയായിതുടരുന്ന പനീര്‍ശെല്‍വം മികച്ച രീതിയില്‍ ഭരണം നടത്തിയിരുന്നതായും അദ്ദേഹം തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

പനീര്‍ശെല്‍വം തന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചവ്യക്തിയാണ്. എന്തുകൊണ്ടാണ് പനീര്‍സെല്‍വത്തിനു കുറച്ചുസമയംകൂടി അനുവദിക്കാതിരുന്നത്? ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കില്‍ സ്ഥാനത്തുനിന്നു പുറത്താക്കാന്‍ പാര്‍ട്ടിക്കു കഴിയും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് ഒരു ശുഭമായ അന്ത്യമല്ല സംഭവിച്ചിരിക്കുന്നത്. ശശികല എന്ന യാഥാര്‍ഥ്യം എന്നെ മാത്രമല്ല സാധാരണക്കാരേയും വേദനിപ്പിക്കുകയാണ്- കമല്‍ഹാസന്‍ പറഞ്ഞു.

ജനങ്ങളോട് ഇനിയും സഹിഷ്ണുത കാണിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെടരുതെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തമിഴ്‌നാട്ടിലുരുത്തിരിഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ രൂക്ഷഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. കൂടുതല്‍ ആളുകള്‍ ഒപ്പമുണ്ടെന്ന കാരണം നിരത്തിയാണ് ശശികല അംഗീകാരം ആവശ്യപ്പെടുന്നതെന്നും കമല്‍ഹാസന്‍ സൂചിപ്പിച്ചു.ഭരണം അറിയില്ലെങ്കില്‍ ഭരണാധികാരിയായി മാറാന്‍ ശശികലയ്ക്കു അര്‍ഹതയില്ലെന്നും കമല്‍ഹാസന്‍ തുറന്നടിച്ചു.

Read More >>