ആലുവയിലെ ആ നടന്‍ താനല്ലെന്നു ദിലീപ്; ഊഹാപോഹങ്ങള്‍ വെച്ചു വാര്‍ത്തകള്‍ കൊടുക്കരുത്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ദിലീപ്. തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ദിലീപ് പറഞ്ഞു

ആലുവയിലെ ആ നടന്‍ താനല്ലെന്നു ദിലീപ്; ഊഹാപോഹങ്ങള്‍ വെച്ചു വാര്‍ത്തകള്‍ കൊടുക്കരുത്നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ ദിലീപ്. ഇപ്പോള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമായ വാര്‍ത്തകളാണെന്ന് ദിലീപ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ആലുവയിലെ തന്റെ വീട്ടില്‍ യൂണിഫോമിലോ മപ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി.

എന്റെ പേര് പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ആലുവയിലെ ആ നടന്‍ ആരാണെന്ന് വാര്‍ത്ത കൊടുത്ത മാദ്ധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തണം. എന്റെ വീട്ടില്‍ പൊലീസ് വന്നിട്ടുമില്ല, ചോദ്യം ചെയ്തിട്ടുമില്ല. എനിക്കെതിരെ നടക്കുന്ന സംഘടിതമായി ആക്രമണമാണ് ഇതിന് പിന്നില്‍- ദിലീപ്


ആ നടന്‍ ഞാനാണോ എന്ന് നിങ്ങള്‍ പൊലീസിനോട് ചോദിക്കു എന്നും ദിലീപ് പറഞ്ഞു. അതിനു ശേഷം വാര്‍ത്തകള്‍ കൊടുക്കൂ. ആ നടന്‍ ആരായാലും അന്വേഷിച്ച് കണ്ടുപിടിക്കണം. ഊഹാപോഹങ്ങള്‍ വെച്ച് വാര്‍ത്തകള്‍ കൊടുക്കരുതെന്നും ദിലീപ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നത് താന്‍ എന്തു ചെയ്തിട്ടാണെന്ന് അമ്മയുടെ യോഗത്തിനിടെ ദിലീപ് വികാരധീനനായി ചോദിച്ചിരുന്നെന്ന് സിദ്ദിഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read More >>