ഗുണ്ടകൾക്കെതിരെ കർശന നടപടി; പുത്തൻപാലം രാജേഷിന് കാപ്പ ചുമത്തി; തിരുവനന്തപുരത്ത് 260 പേരുള്ള ഗുണ്ടാ ലിസ്റ്റ്

260 പേരുള്ള പ്രാഥമിക ലിസ്റ്റാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. കൂടുതൽ പരിശോധനനകൾക്ക് ശേഷം നിലവിലെ ലിസ്റ്റ് വിപുലീകരിക്കുമെന്ന സൂചനയാണ് പോലീസിൽ നിന്നും ലഭിക്കുന്നത്.

ഗുണ്ടകൾക്കെതിരെ കർശന നടപടി; പുത്തൻപാലം രാജേഷിന് കാപ്പ ചുമത്തി; തിരുവനന്തപുരത്ത് 260 പേരുള്ള ഗുണ്ടാ ലിസ്റ്റ്

തലസ്ഥാനനഗരിയിൽ ഗുണ്ടകളെയും ക്രിമിനലുകളെയും അമർച്ച ചെയ്യാനായി പോലീസ് പ്രത്യേക ഓപ്പറേഷന് ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭ നടപടിയായി കുപ്രസിദ്ധ ക്രിമിനൽ പുത്തൻപാലം രാജേഷിന് കാപ്പ ചുമത്തി. ഗുണ്ടകൾ, ക്രിമിനലുകൾ, സാമൂഹ്യവിരുദ്ധർ എന്നിവരുടെ 260 പേരുകളുള്ള ലിസ്റ്റിനും പോലീസ് രൂപം നൽകിയിട്ടുണ്ട്.

ജില്ലയിലെ വിവിധ മേഖലകളിലെ സ്ഥിരം കുറ്റവാളികളെ കണ്ടെത്താൻ പോലീസ് പ്രത്യേക പരിശോധന നടത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. നിലവിൽ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് പ്രാഥമിക ലിസ്റ്റാണ്. കൂടുതൽ പരിശോധനനകൾക്ക് ശേഷം നിലവിലെ ലിസ്റ്റ് വിപുലീകരിക്കുമെന്ന സൂചനയാണ് പോലീസിൽ നിന്നും ലഭിക്കുന്നത്.


നിലവിൽ കാപ്പ ചുമത്തപ്പെട്ട പുത്തൻപാലം രാജേഷ് സ്ഫോടകവസ്തു കൈകാര്യം ചെയ്ത കേസിൽ അറസ്റ്റലായി ജയിലിലാണ്. കാപ്പ ചുമത്തിയ സാഹചര്യത്തിൽ രാജേഷിനെ സെൻട്രൽ ജയിലിലേക്ക് മാറ്റും. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ് നിരവധി തവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്.

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെതിരെ വരും ദിവസങ്ങളിൽ കാപ്പ ചുമത്തുന്നതടക്കമുള്ള കർശനമായ നടപടികൾ സ്വീകരിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.

Read More >>