പ്രതികള്‍ കേരളത്തില്‍ തന്നെയെന്ന് പൊലീസ്

നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു ലഭിക്കുന്ന പണം പങ്കിട്ടു നല്‍കാമെന്നായിരുന്നു സുനിയുടെ വാഗ്ദാനം. എന്നാല്‍ കാറിലെ അതിക്രമത്തിനു ശേഷം സുനി പണം നല്‍കിയിട്ടില്ല.

പ്രതികള്‍ കേരളത്തില്‍ തന്നെയെന്ന് പൊലീസ്

നടിയെ തട്ടിക്കൊണ്ടു പോയ പ്രതികള്‍ കേരളത്തില്‍ തന്നെയെന്ന് പൊലീസ് അന്വേഷണ സംഘം. 30 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. 15 ലക്ഷം രൂപ തനിക്ക് നല്‍കാമെന്ന് സുനി സമ്മതിച്ചിരുന്നതായി മാര്‍ട്ടിന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികള്‍ രക്ഷപ്പെട്ടത് രണ്ട് സംഘങ്ങളായാണ്. ഇതില്‍ മൂന്ന് പ്രതികള്‍ രക്ഷപ്പെട്ടത് ടാറ്റാ എയ്‌സ് വാഹനത്തിലാണ്. സംഘത്തില്‍ ആകെ ആറു പേരാണ് ഉള്ളത്. നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു ലഭിക്കുന്ന പണം പങ്കിട്ടു നല്‍കാമെന്നായിരുന്നു സുനിയുടെ വാഗ്ദാനം. എന്നാല്‍ കാറിലെ അതിക്രമത്തിനു ശേഷം സുനി പണം നല്‍കിയിട്ടില്ല.

ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ കാക്കാവം സ്വദേശി വിഷ്ണുവിനെയാണ് കസ്റ്റഡിയിലെടുത്തത്

Read More >>