നടിയെ ആക്രമിച്ച കേസ്: പ്രതികളെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ നുണ പരിശോധന നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസ്: പ്രതികളെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ പള്‍സര്‍ സുനിലിനേയും വിജീഷിനേയും എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആലുവ കോടതിയാണ് ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. ഇതിനിടെ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ നുണ പരിശോധന നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

സംഭവത്തിലെ ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ്് പറഞ്ഞു. കൊച്ചിയിലെ മൂന്ന് മൊബൈല്‍ ടവറുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സിസിടിവി പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനാണിത്.

Read More >>