മലയാളത്തിന് വലിയ വില! പരിഭാഷയുടെ റെക്കോര്‍ഡ് തിരുത്തി യൂളിസീസിനെ എബ്രഹാം മലയാളം പറയിപ്പിക്കും

വിവര്‍ത്തനത്തിനു തെല്ലും വഴങ്ങാത്ത കൃതിയെന്ന് നിരൂപകര്‍ വാഴ്ത്തിയ വിഖ്യാത സാഹിത്യകാരന്‍ ജെയിംസ് ജോയ്സിന്റെ' യൂളിസീസിന് അയര്‍ലന്റ് സര്‍ക്കാരിന്റെ ഗ്രാന്റോടു കൂടി മലയാള പരിഭാഷ- പരിഭാഷയിലൂടെ മലയാള സാഹിത്യത്തില്‍ ഇടം നേടിയ എബ്രഹാം കോനുപറമ്പനാണ് പുസ്തകം വിവര്‍ത്തനം ചെയ്യുക. മലയാള പരിഭാഷയ്ക്ക് ലഭിച്ച ഉയര്‍ന്ന പ്രതിഫലം ഇനി ഈ കൃതിക്ക്.

മലയാളത്തിന് വലിയ വില! പരിഭാഷയുടെ റെക്കോര്‍ഡ് തിരുത്തി യൂളിസീസിനെ എബ്രഹാം മലയാളം പറയിപ്പിക്കും

വിവര്‍ത്തനത്തിനു തെല്ലും വഴങ്ങാത്ത കൃതിയെന്ന് നിരൂപകര്‍ വാഴ്ത്തിയ വിഖ്യാത സാഹിത്യകാരന്‍ ജെയിംസ് ജോയ്‌സിന്റെ 'യൂളിസീസ്' ഇനി മലയാളം പറയും. നിരവധി വിശ്വവിഖ്യാത കൃതികള്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ ചാലക്കുടി കൊന്നക്കുഴി സ്വദേശി എബ്രഹാം യൂളിസീസിന് പരിഭാഷയൊരുക്കും.യൂളിസീസ് പരിഭാഷപ്പെടുത്താന്‍ അയര്‍ലന്റ് സര്‍ക്കാര്‍ എബ്രാഹാമിന് നാലായിരം യൂറോ( ഏകദേശം മൂന്ന് ലക്ഷം രൂപ) ഗ്രാന്റായി അനുവദിച്ചിരുന്നു. ഇത് ആദ്യമായല്ല എബ്രഹാമിനെ തേടി ഈ നേട്ടം എത്തുന്നത്. ജെയിംസ് ജോയ്സിന്റെ ആത്മകഥാംശം നിറഞ്ഞു നില്‍ക്കുന്ന ' യുവാവ് എന്ന നിലയ്ക്ക് ഒരു കലാകാരന്റെ ഛായചിത്രം എന്ന നോവലിന്റെ പരിഭാഷയ്ക്കായി ലിറ്ററേച്ചര്‍ അയര്‍ലന്റിന്റെ ഗ്രാന്റിന് എബ്രഹാം നേരത്തെ അര്‍ഹനായിരുന്നു.


വിഖ്യാത കൃതികളുടെ പരിഭാഷയിലൂടെ മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം സൃഷ്ടിച്ച എഴുത്തുകാരനും കവിയുമാണ് എബ്രഹാം . പ്രിയ എഴുത്തുകാരന്‍ ജെയിംസ് ജോയ്സിന്റെ കൃതികള്‍ പരിഭാഷപ്പെടുത്താന്‍ അവസരം ലഭിക്കുന്നതു തന്നെ മഹാ ഭാഗ്യമാണെന്ന് എബ്രഹാം പറയുന്നു. കര്‍ഷക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് പരിഭാഷകനും കവിയുമായി മലയാള സാഹിത്യത്തില്‍ ഇടം നേടിയ എബ്രഹാം തന്റെ ജീവിതം പറയുകയാണ് കഥയും കവിതയും നോവലുകളും ഇഴചേര്‍ത്തു നെയ്ത ലാളിത്യമുള്ള ജീവിതം.

കളിക്കോപ്പുകള്‍ക്കു പകരം പുസ്തകങ്ങളുമായി കൂട്ടു കൂട്ടിയ ബാല്യം

കര്‍ഷകനായ അപ്പന്‍ കളിക്കോപ്പിനു പകരമായി നല്‍കിയ പുസ്തകങ്ങള്‍ വായിച്ചായിരുന്നു തുടക്കം. കോനുപറമ്പില്‍ അന്തോണിയെന്ന ആ കര്‍ഷകന്‍ പുറത്തു പോയാല്‍ കുട്ടികള്‍ക്കു കളിപ്പാട്ടങ്ങള്‍ക്കും പലഹാരങ്ങള്‍ക്കും പകരമായി നല്‍കിയത് പുസ്തകങ്ങളായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വികാസ് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ പി ലാലിന്റെ മഹാഭാരതം ഓഫ് വ്യാസ എന്ന പുസ്തകം തപാലില്‍ വരുത്തിയാണ് വായിക്കുന്നത്. അപ്പന്റെ കയ്യില്‍ നിന്നും 48 റൂപ്പിക വാങ്ങിയാണ് ഞാന്‍ ആ പുസ്തകം വാങ്ങുന്നത്. അന്ന് ഞങ്ങളുടെ നാട്ടില്‍ 45 രൂപയേ ഒരു സെന്റ് സ്ഥലത്തിനു വിലയുള്ളു. എത്ര വലിയ വില മുടക്കിയും പുസ്തകങ്ങള്‍ വാങ്ങി തരാന്‍ അദ്ദേഹത്തിന് യാതോരു മടിയുമില്ലായിരുന്നു. ഒരു എഴുത്തുകാരന്‍ എന്ന ബോധ്യം അറിഞ്ഞോ അറിയാതെയോ രൂപപ്പെടാന്‍ അപ്പനാണ് നിമിത്തമായിട്ടുള്ളത്- എബ്രഹാം പറയുന്നു.

അമ്മ കുട്ടിക്കാലത്ത് നിരവധി കവിതകള്‍ ചൊല്ലിത്തരുമായിരുന്നു. പൂര്‍ണ്ണ ചന്ദ്രന്‍ മങ്ങി മറിഞ്ഞുവെന്ന കവിത അമ്മ സ്ഥിരമായി ചൊല്ലുമായിരുന്നുവെങ്കിലും മുതിര്‍ന്നപ്പോഴാണ് പന്തളം കേരള വര്‍മ്മയുടെ കവിതയായിരുന്നുവെന്ന് മനസ്സിലായത്. അമ്മാവന്‍ വഴിയാണ് വിശ്വസാഹിത്യകാരന്‍മാരെയും തദ്ദേശീയ എഴുത്തുകാരെയും പരിചയപ്പെടുന്നത്. ഇംഗ്ലീഷ് പത്രങ്ങളും പുസ്തകങ്ങളും അമ്മാവന്‍ നിര്‍ബന്ധപൂര്‍വ്വം വായിപ്പിക്കുമായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ സ്ഥിരം വായനക്കാരനായിരുന്നു.

[caption id="attachment_79326" align="alignnone" width="960"]
എബ്രഹാം കോനുപറമ്പന്‍[/caption]

സമീപത്തെ സോഷ്യല്‍ ക്ലബ് എന്ന വായനശാലയും എന്റെ വായനയുടെ ലോകം വികസിപ്പിച്ചു. പുരോഗമനകാരികളും നക്സല്‍ പ്രസ്ഥാനവുമായി ബന്ധമുള്ളവരുമായ നിരവധി യുവാക്കള്‍ വായനശാലയില്‍ ഉണ്ടായിരുന്നു അവരുടെ പ്രേരണയിലാണ് ഇടശ്ശേരി, വൈലോപ്പിള്ളി, എംടി, ഒ.വി വിജയന്‍, ആനന്ദ് തുടങ്ങിയവരെ വായിക്കാന്‍ തുടങ്ങിയത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു മുന്‍പ് തന്നെ സമീപത്തെ നാലു വായനശാലയില്‍ അംഗത്വം എടുക്കുകയും അവിടത്തെ ഏതാണ്ട് മുഴുവന്‍ പുസ്തകങ്ങളും ഈ കാലയളവില്‍ വായിച്ചു തീര്‍ക്കുകയും ചെയ്തിരുന്നു.

ഇടശ്ശേരിയുടെ കവിതകളാണ് എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത് ഇടശ്ശേരിയുടെ എല്ലാ കവിതകളും ഞാന്‍ വായിച്ചിട്ടുണ്ട്. കര്‍ഷക കവിയായിട്ടാണ് ഇടശ്ശേരിയെ അടയാളപ്പെടുത്തുന്നതും. ഞാന്‍ ഒരു കര്‍ഷകനാണെന്ന് പറഞ്ഞു കൊണ്ടാണ് ഇടശ്ശേരിയുടെ കവിത ആംരഭിക്കുന്നത് തന്നെ. കര്‍ഷകര്‍ക്ക് കവിയാകാമെന്ന് കാണിച്ചു കൊടുത്തത് തന്നെ ഇടശ്ശേരിയാണ്. സച്ചിദാനന്ദന്‍, കടമ്മനിട്ട രാധാകൃഷ്ണന്‍, അയ്യപ്പ പണിക്കര്‍ തുടങ്ങിയവരുമായുള്ള അടുത്ത സൗഹൃദം ജീവിതം മാറ്റി മറിച്ചു. പ്രീ ഡിഗ്രിയ്ക്ക് ക്രൈസ്റ്റ് കോളേജില്‍ പഠിക്കുമ്പോഴാണ് സച്ചിദാനന്ദന്‍ മാഷിനെ പരിചയപ്പെടുന്നത്. മാജിക് മൗണ്ടന്‍, അയണ്‍ ഇന്‍ ദി സോള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ആ ചെറുപ്രായത്തില്‍ വായിക്കാന്‍ സാധിച്ചത് സച്ചിദാനന്ദന്റെ ഇടപെടല്‍ മൂലമാണ്. സരോവരം, കുങ്കുമം, ജയകേരളം തുടങ്ങിയ വാരികകളില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എന്റെ കവിതകള്‍ അടിച്ചു വരുമായിരുന്നു.

പരിഭാഷയെന്ന സുന്ദരകല

വര്‍ഷങ്ങളായി കവിത, പരിഭാഷ രംഗത്ത് ഉള്ള എഴുത്തുകാരനാണ് എബ്രഹാം . മാധവിക്കുട്ടിയുടെ ഇംഗ്ലീഷ് കവിതകളുടെ പരിഭാഷ, കമല ദാസിന്റെ തെരഞ്ഞെടുത്ത കവിതകള്‍ എന്ന പേരില്‍ 1992 ല്‍ മള്‍ബറിയും പിന്നീട് ഡിസി ബുക്സും, മാതൃഭൂമി ബുക്സും പ്രസിദ്ധീകരിച്ചു. ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, മണലും നുരയും, ഭ്രാന്തന്‍, പ്രവാചകന്റെ ഉദ്യാനം, പ്രതിഷേധിക്കുന്ന ആത്മാവ്, കണ്ണീരും പുഞ്ചിരിയും, തുടങ്ങിയ പുസ്തകങ്ങളുടെ പരിഭാഷ നിര്‍വഹിച്ചിട്ടുണ്ട്. നിക്കോസ് കസദ്സാക്കീസിന്റെ ദൈവത്തിന്റെ നിസ്വന്‍ പരിഭാഷപ്പെടുത്തിയത് ഏറെ പ്രശസ്തി നേടിക്കൊടുത്തു.

[caption id="attachment_79334" align="alignnone" width="2000"] ജെയിംസ് ജോയ്‌സ്[/caption]

യുവാവ് എന്ന നിലയ്ക്ക് ഒരു കലാകാരന്റെ ഛായാചിത്രം എന്ന ജെയിംസ് ജോയ്‌സിന്റെ തന്നെ പുസ്തകം എബ്രഹാം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നോബേല്‍ സമ്മാനം നേടിയ സ്വീഡിഷ് കവി റ്റൊമാസ് ട്രാന്‍സ്ട്രോമറുടെ തിരഞ്ഞെടുത്ത കവിതകള്‍, മാര്‍ഗറീത്ത് ദ്യൂറാസിന്റെ കാമുകന്‍ തുടങ്ങിയവ മലയാളത്തിനു സമ്മാനിച്ചതും എബ്രാഹം കോനുപറമ്പനായിരുന്നു. മേര്‍ത് ലിന്‍ഡ്സ്ട്രോന്റെ നിശബ്ദതയുടെ ചരിത്ര ദിനങ്ങള്‍, ജയന്ത മഹാപത്രയുടെ കവിതകള്‍,
സോഫി ഒക്സാനന്‍ എഴുതിയ നാടുകടത്തല്‍, നോബല്‍ പുരസ്‌കാരാഹര്‍നായ ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ തുടങ്ങിയ കൃതികളും പരിഭാഷപ്പെടുത്തി.

എന്നാല്‍ നിക്കോസ് കസന്‍ദ് സാക്കിസിന്റെ സെന്റ് ഫ്രാന്‍സീസ് എന്ന പുസ്തകമാണ് വിവര്‍ത്തനം ചെയ്തതില്‍ ഏറ്റവും മികച്ച അനുഭവം നല്‍കിയതെന്ന് എബ്രഹാം പറയുന്നു. ഈ പുസ്തകം വായിച്ച മനുഷ്യരും വായിക്കാത്ത മനുഷ്യരും രണ്ടും രണ്ടാണെന്ന ഒ വി വിജയന്റെ വാക്കുകള്‍ തന്നെയാണ് സത്യം. ഇതിന്റെ വായന വളരെ വൃത്യസ്തമായ രണ്ട് അനുഭവങ്ങള്‍ തരുമെന്ന കാര്യത്തില്‍ യാതോരു സംശയവുമില്ല. എബ്രഹാം പറയുന്നു. ആത്മീയതയില്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴും ഫ്രാന്‍സീസ് സന്ദേഹിയായിരുന്നുവെന്നത് വലിയ തിരിച്ചറിവാണ് നല്‍കിയത്.

യഹൂദ സമുദായത്തില്‍ ഒരു എഴുത്തുകാരന് കിട്ടുന്ന സ്ഥാനം വളരെ വലുതാണ്. ദൈവത്തിന്റെ ഏറ്റവും അടുത്ത ആളായിട്ടാണ് അവര്‍ എഴുത്തുകാരനെ കാണുന്നത് തന്നെ. മലയാള സാഹിത്യം മുരടിച്ചു നില്‍ക്കാന്‍ പ്രധാനപ്പെട്ട കാരണം എഴുത്തുകാര്‍ വേണ്ടത്ര വായിക്കുന്നില്ലെന്നതാണ്. മലയാളത്തിലെ കവിതാരംഗം വളരെ ദരിദ്രാവസ്ഥയിലാണ്. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എഴുതിയ കവിതകളുടെ ഏഴയലത്തു കെട്ടാവുന്ന പ്രണയ കവിതകള്‍ പോലും ഇന്നുണ്ടാകുന്നില്ല. എന്നാല്‍ കഥയുടെയും നോവലിന്റെയും കാര്യത്തില്‍ നാം ബഹുദൂരം മുന്നിലാണു താനും. ലോക സാഹിത്യത്തില്‍ വളരെ മികച്ച നിലവാരമുള്ള കൃതികളാണ് ഉണ്ടാകുന്നത്.

ബൃഹത്തായ രചനയാണ് യുളിസീസ്. നായകന്റെ പ്രവൃത്തി മാത്രമല്ല ചിന്തകള്‍ കൂടി നോവലില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു. ലോക സാഹിത്യത്തില്‍ തന്നെ അതുല്യനായ ജെയിംസ് ജോയ്‌സിന്റെ പരീക്ഷാണാത്മകമായ എഴുത്താണ് യുളിസീസ്. വിവര്‍ത്തനത്തിനു വഴങ്ങാത്ത കൃതിയെന്നു നിരൂപകര്‍ വിശേഷിപ്പിച്ച കൃതി 1904 ജൂണ്‍ 16 ല്‍ നടക്കുന്ന സംഭവങ്ങളെ ചുറ്റുപറ്റിയുള്ളതാണ്. ട്രോജന്‍ യുദ്ധത്തിനൊടുവില്‍ ഗ്രീസിലെ തന്റെ രാജ്യമായ ഇത്താക്കയിലേയ്ക്കുള്ള എഡീയസിന്റെ പത്തു വര്‍ഷം ദീര്‍ഘിച്ച സാഹസികമായ മടക്കയാത്രയെ സംബന്ധിച്ച ഹോമറിന്റെ കഥ യുളിസീസിന്റെ ആഖ്യാനത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട്.

സംജ്ഞാപദങ്ങളും ബഹുവചനങ്ങളും ക്രിയാഭേദങ്ങളും ഉള്‍പ്പെടെ 265,000 പദങ്ങളുടെ ദൈര്‍ഘ്യമുള്ള കൃതി വിവര്‍ത്തകന്‍ എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വവും വെല്ലുവിളിയും ഉയര്‍ത്തുന്ന കൃതിയാണ്. അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ കോടതി കയറിയിറങ്ങേണ്ടി വന്ന ഒരു പുസ്തകം കൂടിയാണ് യുളിസീസ്. ആധുനിക സാഹിത്യത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള കൃതികളില്‍ ഒന്നാണ് യുളിസീസ്.

ഇരുപതാം  നൂറ്റാണ്ടിലെ സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ എഴുത്തുകാരില്‍ ഒരാളാണ് ജെയിംസ് അഗസ്റ്റീന്‍ അലോഷ്യസ് ജോയ്‌സ്. ഐറിഷ് പ്രവാസി എഴുത്തുകാരനായ ജെയിംസിന്റെ പ്രധാന രചനകള്‍ യൂളിസീസ്(1922), ഫിന്നെഗന്‍സ് വേക്ക്(1939) ആത്മകഥാ സ്പര്‍ശമുള്ള എ പോര്‍ട്രെയിറ്റ് ഓഫ് ദ് ആര്‍ടിസ്റ്റ് ആസ് എ യങ്മാന്‍(1916) എന്നിവയാണ്. ഡബ്ലിനേഴ്‌സ് എന്ന ചെറുകഥാ സമാഹാരത്തിലൂടെയുമാണ് അദ്ദേഹം സാഹിത്യപ്രേമികളുടെ മനസ്സില്‍ വസന്തം തീര്‍ത്തത്.

[caption id="attachment_79415" align="alignnone" width="960"]
ഫിന്‍ലാന്റിലെ പ്രസിദ്ധ എഴുത്തുകാരി സോഫി ഓക്‌സാനനൊപ്പം എബ്രഹാം.[/caption]

ലോകത്തെമ്പാടും മാനുഷിക വികാരങ്ങള്‍ പ്രാഥമികം തന്നെയാണ്. ഷേയ്ക്‌സ്പിയറുടെ കൃതികള്‍ എന്തു കൊണ്ട് ഇപ്പോഴും വായിക്കപ്പെടുന്നു. ആഫ്രിക്കയിലും ഇന്ത്യയിലും എന്തു കൊണ്ട് വായിക്കപ്പെടുന്നു. കാലത്തിനും ദേശത്തിനും അതീതമായി മാനുഷിക വികാരങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. പരിഭാഷയ്ക്കായി ഗ്രാന്റ് ഇനത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക ഈ കൃതിയ്ക്കാണ്. അടുത്ത വര്‍ഷം പുസ്തകം പുറത്തിറങ്ങും- എബ്രഹാം പറയുന്നു.