മെത്രാൻ കായൽ: നിയമവിരുദ്ധമായ പോക്കുവരവിന് പ്രതിഫലമായി ഒരു രാഷ്ട്രീയ പാർടിയ്ക്ക് ഏഴു കാറുകൾ ലഭിച്ചുവെന്ന് ആരോപണം

മെത്രാൻ കായൽ ഇടപാടുകൾ കൂടാതെ അജേഷിനും കുഞ്ഞച്ചനും ആലപ്പുഴ ജില്ലയിൽ തന്നെ കോടികളുടെ വേറെയും ഭൂമി ഇടപാടുകളുണ്ട് . ഇവർ താമസിക്കുന്ന ചാരമംഗലം പ്രദേശത്തു തന്നെ ഒട്ടേറെ വസ്തുക്കൾ ഇവരുടെ പേരിലുണ്ട്. വാർത്ത നാരദാ ന്യൂസ് പുറത്തുവിട്ടതോടെ പല സ്ഥലങ്ങളും മറ്റു പലരുടെയും പേരിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട് .

മെത്രാൻ കായൽ: നിയമവിരുദ്ധമായ പോക്കുവരവിന് പ്രതിഫലമായി ഒരു രാഷ്ട്രീയ പാർടിയ്ക്ക് ഏഴു കാറുകൾ ലഭിച്ചുവെന്ന് ആരോപണം

മെത്രാൻ കായലിലെ ഭൂമി നിയമവിരുദ്ധമായി പോക്കുവരവു ചെയ്തതിന്റെ പ്രത്യുപകാരമായി ഒരു രാഷ്ട്രീയ പാർട്ടിക്ക് ഏഴു  കാറുകൾ റാക്കിൻഡോ ഗ്രൂപ്പ് സമ്മാനമായി നൽകിയെന്ന് കോട്ടയം ഡിസിസി സെക്രട്ടറി എം മുരളി. ഇതിലൊരു കാർ ഉപയോഗിച്ചിരുന്നത് പാർട്ടിയിലെ പ്രമുഖനാണെന്നും ഇടപാടുകളെ സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആരോപിച്ചു .

ഇടപാടുകളിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്ന തണ്ണീർമുക്കം ചാരമംഗലം സ്വദേശികളായ കെ ബി അജേഷും കെ ജെ കുഞ്ഞച്ചനും ബിനാമികളാണ്. ഇവർക്ക് പിന്നിലുള്ള റാക്കിൻഡോ ഗ്രൂപ്പ് മെത്രാൻ കായലിൽ മുതൽ മുടക്കാൻ ലക്ഷ്യമിട്ടതു 2000 കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


മെത്രാൻ കായലിൽ കേവലം രണ്ടര ലക്ഷം വരെ രൂപ വരെ ഏക്കറിന് വിലയുണ്ടായിരുന്ന ഭൂമി 15 ലക്ഷം മുതൽ 70 ലക്ഷം രൂപ മുടക്കിയാണ് കമ്പനി വാങ്ങിയിരിക്കുന്നത്. ഭൂമി വിട്ടു കൊടുക്കാൻ തയ്യാറാകാതിരിക്കുന്ന ചില ആളുകളെ ഗുണ്ടകളെ വിട്ടു ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട് - എം മുരളി നാരദ ന്യൂസിനോട് പറഞ്ഞു.

റാക്കിൻടോ ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് യു എ ഇ യിലെ പ്രമുഖമായ സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് റാക്കിൻടോ എന്ന പേര് തന്നെ ഇൻഡോ യു എ ഇ സംയുക്ത സംരംഭം എന്ന നിലയിൽ റാസൽ ഖൈമയുടെയും ഇന്ത്യയുടേയും പേരിനെ സൂചിപ്പിക്കുന്നതാണെന്നും ശ്രീ മുരളി പറഞ്ഞു .

[caption id="attachment_80416" align="alignleft" width="350"] കെ ബി അജീഷിൻ്റെ വീട്[/caption]

ഈ ഇടപാടുകളുടെ പ്രധാന കണ്ണികളിരൊരാളായ തണ്ണീർമുക്കം തെക്കു വില്ലേജിൽ ചാരമംഗലം ക്ഷേത്രത്തിനു സമീപം ലക്ഷ്മി സദനത്തിൽ കെ എം ബാലാനന്ദന്റെ മകനായ അജേഷ് അഡ്വക്കേറ്റാണ്, ഒരു സഹോദരനുണ്ട് മാതാവ് മുഹമ്മ പോസ്റ്റ് ഓഫീസിലെ ആർ ഡി ഏജന്റ് ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ അമേരിക്കയിൽ നഴ്‌സാണ് . ഏതാണ്ട് പത്തു വർഷത്തോളമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ ചെറിയ ഇടപെടലുകളും കച്ചവടങ്ങളും നടത്തിയിരുന്ന അജേഷ് അഞ്ചു വർഷമായി അമേരിക്കയിലാണ് . ഇടയ്ക്കിടെ നാട്ടിലെത്താറുണ്ട് . അജേഷിന്റെ പേരിലുണ്ടാക്കിയ കടലാസ് കമ്പനികളിലായി അകെ 145 ഏക്കറാണ് കുമരകം വില്ലേജ് ഓഫീസിൽ പോക്കുവരവ് ചെയ്യപ്പെട്ടത് .

[caption id="attachment_80418" align="alignright" width="350"] കുഞ്ഞച്ചൻ്റെ വീട്[/caption]

അജേഷിനെ കൂടാതെ ഇടപാടുകളിലെ മറ്റൊരു പ്രധാന കണ്ണിയായ ചാരമംഗലം പെരുന്തുരുത് മുറി പട്ടാറ കുരിശിങ്കൽ വീട്ടിൽ കെ ജെ കുഞ്ഞച്ചൻ മുൻ മിലിട്ടറി ഉദ്യോഗസ്ഥനാണ് . എക്സ് സർവീസ് അസോസിയേഷന്റെ മുൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു. ഭാര്യ കൃഷി വകുപ്പിൽ നിന്നും വിരമിച്ചു. രണ്ടു ആൺമക്കളിൽ ഒരാൾ അമേരിക്കയിലാണ്. കുഞ്ഞച്ചന്റെ പേരിൽ രെജിസ്റ്റർ ചെയ്യപ്പെട്ടത് 125 ഏക്കർ ഭൂമി .

മെത്രാൻ കായൽ ഇടപാടുകൾ കൂടാതെ അജേഷിനും കുഞ്ഞച്ചനും ആലപ്പുഴ ജില്ലയിൽ തന്നെ കോടികളുടെ വേറെയും ഭൂമി ഇടപാടുകളുണ്ട് . ഇവർ താമസിക്കുന്ന ചാരമംഗലം പ്രദേശത്തു തന്നെ ഒട്ടേറെ വസ്തുക്കൾ ഇവരുടെ പേരിലുണ്ട്. വാർത്ത നാരദാ ന്യൂസ് പുറത്തുവിട്ടതോടെ പല സ്ഥലങ്ങളും മറ്റു പലരുടെയും പേരിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട് .

ഏതാണ്ട് നൂറു കോടി രൂപയുടെ ഇടപാടുകൾ നടത്താൻ തക്ക സാമ്പത്തിക ശേഷി ഇവർക്കു രണ്ടു പേർക്കുമില്ലെന്ന് എം മുരളി ചൂണ്ടിക്കാട്ടി. അത് തെളിയിക്കാൻ ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചും അന്വേഷണം നടത്തണം. ഇവർക്ക് പിന്നിലുള്ളവരെയും അവർക്കു നിയമ വിരുദ്ധമായി പോക്കുവരവ് ചെയ്തു കൊടുക്കാൻ സഹായം ചെയ്തു കൊടുത്ത ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടായ്മയുടെ തനി നിറം വെളിച്ചത്തു വരണം. ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More >>