ആന്ധ്രയില്‍ ബസ്സപകടം; എട്ട് പേര്‍ മരിച്ചു; 30 പേര്‍ക്ക് പരുക്ക്

മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു

ആന്ധ്രയില്‍ ബസ്സപകടം; എട്ട് പേര്‍ മരിച്ചു; 30 പേര്‍ക്ക് പരുക്ക്

ആന്ധ്രയിലെ വിജയവാഡയില്‍ സ്വകാര്യ ബസ് പാലത്തിന് മുകളില്‍ നിന്ന് കനാലിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ഭുവനേശ്വറില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റ 10 പേരുടെ നില അതീവഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ബസ് പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വിജയവാഡയില്‍ നിന്നാണ് അപകടമുണ്ടാക്കിയ ഡ്രൈവര്‍ ബസില്‍ കയറിയത്.